Loading ...

Home Kerala

എക്‌സൈസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്

കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. കസ്റ്റഡി കൊലക്കേസ് പ്രതികളായ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സംഭവത്തിലാണ് ഹൈക്കോടതി ഇടപെട്ടല്‍ നടത്തിയിരിക്കുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരായ അനൂപ് കുമാര്‍, എ.വി. ഉമ്മന്‍, അബ്ദുല്‍ ജബ്ബാര്‍, എ. നിധിന്‍, കെ.യു. മഹേഷ്, വി.എം. സ്മിബിന്‍ എന്നിവരുടെ സസ്പെന്‍ഷനാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. രഞ്ജിത്തിന്റെ കസ്റ്റഡി കൊലപാതകക്കേസില്‍ സി.ബി.ഐ ഇവരെ പ്രതി ചേര്‍ത്തിരുന്നു. എക്‌സൈസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട രഞ്ജിത്ത് കുമാറിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.

Related News