Loading ...

Home International

ചൈനീസ് പൊലീസ് 10 കുറ്റവാളികളെ പൊതുജനമധ്യത്തില്‍ തൂക്കിലേറ്റി

ബീജിങ്: ചൈനയില്‍ കുറ്റവാളികളെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊന്നു. മയക്കുമരുന്ന് കടത്ത്, കൊലപാതക കുറ്റങ്ങളിലെ പ്രതികളായ പത്തുപേരെയാണ് പൊതുജനമധ്യത്തില്‍ തൂക്കിലേറ്റിയിരിക്കുന്നത്.ലൂഫിങ്ങിലുള്ള ഒരു സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ വെച്ച് നടപ്പിലാക്കിയ ശിക്ഷയില്‍ ജനങ്ങളെയും സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു.അസാധാരണമായ പൊതുവിചാരണയാണിതെന്നാണ് ചൈനീസ് മാധ്യമമായ ‘ദ പേപ്പര്‍’ ഇതിനെ വിശേഷിപ്പിച്ചത്. സൈറണ്‍ മുഴക്കിയെത്തിയ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയെത്തിയ കുറ്റവാളികളെ പൊലീസ് ഗ്രൗണ്ടിലെത്തിച്ചു.സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ നിരവധി ആളുകളാണ് പൊലീസിന്റെ ക്ഷണം സ്വീകരിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ എത്തിയത്. ലൈവ് വീഡിയോ എടുക്കുന്നതിനും കാണാനുമായി ആളുകള്‍ ആകാംഷയോടെ കാത്തുനിന്നു, റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ഡിസംബര്‍ 12നാണ് സമൂഹമാധ്യമങ്ങളില്‍ പൊലീസിന്റെ ക്ഷണം വൈറലായത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പും ഇത്തരത്തില്‍ പൊതുജനമധ്യത്തില്‍ വധശിക്ഷ നടപ്പിലാക്കിയിരുന്നു. എട്ടുപേരാണ് 10,000ത്തോളം ആളുകളുടെ മുന്നില്‍ വെച്ച് വധശിക്ഷയ്ക്ക് വിധേയരായത്.
കഴിഞ്ഞവര്‍ഷം 2,000ത്തോളം പേരെ ഇത്തരത്തില്‍ ശിക്ഷിച്ചിരുന്നു.

Related News