Loading ...

Home Kerala

ന്യൂനമര്‍ദം; സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മീറ്റര്‍ മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്ക് കിഴക്കന്‍ ബംഗാള്‍ ുള്‍ക്കടലിലും മധ്യകിഴ്കകന്‍ ബംഗാള്‍ ഉള്‍ക്കടലിലും രൂപമെടുക്കുന്ന ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാക്കുന്നത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള 8 ജില്ലകളില്ലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തിങ്കള്‍ മുതല്‍ ബുധന്‍ വരെ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News