Loading ...

Home National

കൊല്‍ക്കത്തയില്‍ ഈ വര്‍ഷത്തെ ആദ്യ ഡെങ്കിപനി മരണം സ്ഥിരീകരിച്ചു

കൊല്‍ക്കത്ത:കൊല്‍ക്കത്തയില്‍ ഈ വര്‍ഷത്തെ ആദ്യ ഡെങ്കിപനി മരണം സ്ഥിരീകരിച്ചു.അഭിരൂപ് സാഹ എന്ന പത്തൊന്‍പതുകാരനാണ് മരിച്ചത്.അഭിരൂപ് മൂന്ന് ദിവസമായി ഡെങ്കിപനി ബാധിച്ച്‌ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ സ്ഥിതി മോശമാകുകയും മരുന്നുകളോട് പ്രതിക്കരിക്കാതെയായതായും ഡോക്ടര്‍മാര്‍ പറഞ്ഞു. മഴ ശക്തി പ്രാപിച്ചതോടെ നഗരം വെള്ളത്തിനടിയിലാണ്. ഇതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഡെങ്കിപനി ബാധിച്ച്‌ ചികിത്സക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related News