Loading ...

Home International

കുറ്റം ചെയ് താല്‍ കൈവെട്ടും ; ക്രൂര ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ച്‌ താലിബാന്‍

കാബൂള്‍: കുറ്റവാളികള്‍ക്ക് മേല്‍ കടുത്ത ശിക്ഷാ രീതികള്‍ നടപ്പിലാക്കുമെന്ന് അഫ്ഗാനിസ്താനിലെ താലിബാന്‍ നേതാവ്. കൈവെട്ടുന്നത് അടക്കമുള്ള ശിക്ഷകളാണ് അഫ്ഗാനിസ്താനില്‍ നടപ്പിലാക്കുക . എന്നാല്‍ ഇത് പൊതുയിടത്തില്‍ നടപ്പിലാക്കണോ എന്നത് സംബന്ധിച്ച ചര്‍ച്ച മന്ത്രിസഭയില്‍ നടക്കുകയാണെന്നും താലിബാന്‍ നേതാവ് മുല്ല നൂറുദ്ദീന്‍ തുറാബി ചൂണ്ടിക്കാട്ടി .അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതോടെ താലിബാന്‍ ഭരണത്തിലെ നിയമങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ വിധികളാണ് മുമ്ബ് താലിബാന്‍ ഭരണത്തില്‍ നടപ്പിലാക്കിയിരുന്നത്. ശരീഅത്ത് നിയമമനുസരിച്ച്‌ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് തീവ്രമായ ശിക്ഷാ വിധികളാണ് നടപ്പിലാക്കുക. എന്നാല്‍ ഇത്തരം ശിക്ഷാവിധികള്‍ നടപ്പിലാക്കാന്‍ കൃത്യമായ തെളിവ് വേണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു . ക്രൂര ശിക്ഷാവിധികള്‍ താലിബാന്‍ തുടരുമെന്നുള്ള നേര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

‘കൈവെട്ടുക ‘അടക്കമുള്ള ശിക്ഷാ രീതികള്‍ വൈകാതെ തന്നെ അഫ്ഗാനിസ്താനില്‍ നടപ്പിലാക്കും. പല തരത്തിലുള്ള ശിക്ഷാവിധികളായിരിക്കും കുറ്റവാളികളുടെ മേല്‍ നടപ്പിലാക്കുക .

“പൊതുയിടത്തില്‍ വെച്ചായിരിക്കും തെറ്റ് ചെയ്തവരുടെ വിചാരണ. എന്നാല്‍ ഇവരുടെ ശിക്ഷാവിധികളെക്കുറിച്ചും ശിക്ഷകളും പൊതുയിടത്തില്‍ പ്രഖ്യാപിക്കില്ല. ഞങ്ങളുടെ നിയമം എന്താണെന്ന് മറ്റുള്ളവര്‍ ഞങ്ങളോട് പറയേണ്ടതില്ല -” മുല്ല നൂറുദ്ദീന്‍ തുറാബി അഭിമുഖത്തില്‍ തുറന്നടിച്ചു .

Related News