Loading ...

Home Europe

ആംഗല മെർക്കൽ പടിയിറങ്ങുന്നു; പുതിയ നേതാവിനായി വിധിയെഴുതുന്നത് ഞായറാഴ്ച

6 വർഷം ജർമനിയെ നയിച്ച ആംഗല മെർക്കൽ ചാൻസലർ സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു. പുതിയ നേതാവിനെ കണ്ടെത്താൻ ജർമൻ ജനത ഞായറാഴ്ച വിധിയെഴുതും. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചും മനുഷ്യത്വപരമായ സമീപനങ്ങളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചാണ് മെർക്കൽ സജീവരാഷ്ട്രീയത്തിൽ നിന്ന് വിട വാങ്ങുന്നത്.

ഞായറാഴ്ച ജര്‍മനി പോളിങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ പ്രചാരണം അവസാന ഘട്ടത്തിലാണ്. സി.ഡി.യു– സി.എസ്.യു സഖ്യവും എസ്.പി.ഡി., ഗ്രീന്‍സ് പാര്‍ട്ടികളുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിലും ജര്‍മനിയിലെ പ്രചാരണ രീതികള്‍ വ്യത്യസ്തമാണ്. പ്രകൃതി സൗഹൃദമായും ബഹളങ്ങളില്ലാതെയുമാണ് സ്ഥാനാര്‍ഥികള്‍ വോട്ടുതേടുന്നത്.

Related News