Loading ...

Home National

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; അസം കാസിരംഗ അടക്കം ദേശീയോദ്യാനങ്ങള്‍ തുറക്കുന്നു

ദിസ്പൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി അസം സര്‍ക്കാര്‍ സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും തുറക്കുന്നു. വിനോദസഞ്ചാരികള്‍ക്കായി ഒക്ടബോര്‍ ഒന്നു മുതല്‍ തുറക്കാനാണ് തീരുമാനം.കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയ് മൂന്ന് മുതലാണ് ദേശീയ പാര്‍ക്കുകളും വന്യജീവി സങ്കേതങ്ങളും അടച്ചിട്ടത്. കാസിരംഗ അടക്കം തുറക്കുന്ന ദേശീയ പാര്‍ക്കുകളില്‍ ഉള്‍പ്പെടും.വാക്‌സിന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്ക് വന്യജീവി സങ്കേതങ്ങളിലേക്ക് വരാമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.അതേസമയം, സര്‍ക്കാര്‍ പിടിച്ചെടുത്ത 2479 കാണ്ടാമൃഗ കൊമ്ബുകള്‍ കാസിരംഗ ദേശീയോദ്യാനത്തിന് സമീപം നശിപ്പിച്ചു. കാണ്ടാമൃഗത്തെ വേട്ടയാടുന്നവര്‍ക്കും, കൊമ്ബുകളുടെ ഔഷധ മൂല്യത്തെക്കുറിച്ചുള്ള മിഥ്യാധാരണക്കും എതിരായ സന്ദേശമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

Related News