Loading ...

Home Gulf

ആണവായുധ വികസനം ; ഇറാനെ തടയാനുള്ള ആഗോള ശ്രമത്തിന് പിന്തുണയെന്ന് സൗദി

റിയാദ്∙ ഇറാന്റെ ആണവായുധ വികസനത്തെ തടയാനുള്ള രാജ്യാന്തര ശ്രമങ്ങളെ സൗദി പിന്തുണയ്ക്കുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ്. ന്യൂയോര്‍ക്കില്‍ 76ാമത് യുഎന്‍ ജനറല്‍ അസംബ്ലിയുടെ വിഡിയോ കോണ്‍ഫറന്‍സിലാണ് സല്‍മാന്‍ രാജാവ് പിന്തുണ അറിയിച്ചത്.

ആണവായുധ ആക്രമണങ്ങളില്‍ നിന്ന് മധ്യപൂര്‍വ ദേശത്തെ മുക്തമാക്കണമെന്നും സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണ് ആണവായുധമെന്നു ഇറാന്‍ പരസ്യമായി പറയുകയും വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ സൗദിക്ക് ആശങ്കയുണ്ടെന്നും ഓരോ രാജ്യത്തിന്റെ പരമാധികാരത്തെ സൗദി അറേബ്യ മാനിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ സൗദി ഇടപെടുന്നുമില്ല.

അതെ സമയം മിസൈലും സ്ഫോടക വസ്തുക്കളും നിറച്ച ഡ്രോണും ബോട്ടും ഉപയോഗിച്ച്‌ ആക്രമിക്കുമ്ബോള്‍ സ്വയം പ്രതിരോധത്തിന് സൗദിക്ക് അവകാശമുണ്ട്. സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റു രാജ്യങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ജറൂസലേം ആസ്ഥാനായി സ്വതന്ത്ര രാഷ്ട്രം എന്ന ആവശ്യം അംഗീകരിച്ചാലേ പലസ്തീന്‍ പ്രശ്നത്തിനു ശാശ്വത പരിഹാരമാകൂവെന്നും സൗദി രാജാവ് പറഞ്ഞു. കോവിഡ് ആഘാതത്തില്‍ നിന്ന് ആഗോള സമ്ബദ് വ്യവസ്ഥ വീണ്ടെടുക്കാന്‍ ലോക രാജ്യങ്ങളുടെ സഹകരണവും രാജാവ് അഭ്യര്‍ഥിച്ചു.



Related News