Loading ...

Home International

വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കേണ്ട; ഉത്തരവുമായി ഇസ്രായേല്‍

ജറുസലേം : കൊറോണ വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് പഠിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍. ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. കൊറോണ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത അധ്യാപകര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കില്ല. വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത അധ്യാപകര്‍ 84 മണിക്കൂര്‍ മുമ്ബ് പരിശോധിച്ച ആന്റിജന്‍ പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് ഹാജരാക്കിയാലും മതിയാകും. ഭാവിയില്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നിര്‍ദ്ദേശമെന്നാണ് വിശദീകരണം. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഈ നിബന്ധനകള്‍ പാലിക്കാത്ത സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ഡനുകളിലെയും അധ്യാപകര്‍ക്ക് ഹാജരാകാത്ത ദിവസങ്ങളിലെ ശമ്ബളം നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു. നിബന്ധന പാലിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാനും വിലക്കുണ്ട്.

Related News