Loading ...

Home International

കൊറോണ ബാധിച്ച്‌ മരിച്ചവരുടെ സ്മരണയ്‌ക്കായി യുഎസില്‍ 6,00,000 വെളളക്കൊടികള്‍ സ്ഥാപിച്ചു

വാഷിങ്ടണ്‍ : കൊറോണ മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു യുഎസ്. 6,00,000 വെളളക്കൊടികളാണ് സ്മരണയ്‌ക്കായി സ്ഥാപിച്ചത്. നാഷണല്‍ മാളിലെ 20 ഏക്കര്‍ സ്ഥലത്താണ് രണ്ടാഴ്‌ച്ച നീളുന്ന ഈ അതുല്യമായ സ്മരണാഞ്ജലി നടക്കുന്നത്.

വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകയായ സൂസന്‍ ബ്രണ്ണന്‍ ഫിര്‍സ്‌റ്റെന്‍ബെര്‍ഗാണ് ഇതിന് മുന്‍കൈ എടുതത് . ഓരോ വെളളക്കൊടികളിലും 'ഓര്‍ക്കുക' എന്ന തലക്കെട്ടും നല്‍കിയിട്ടുണ്ട്. 2000 മണിക്കൂറിലധികം സമയമാണ് ഫിര്‍സ്‌റ്റെന്‍ബെര്‍ഗും സന്നദ്ധപ്രവര്‍ത്തകരും വെളളക്കൊടികള്‍ സ്ഥാപിക്കാന്‍ എടുത്തത്. ഒരോ മരണവും റിപ്പോര്‍ട്ട് ചെയ്യുമ്ബോഴും ഒരോ വെളളക്കൊടികള്‍ അന്ന് തന്നെ കുടുംബാംഗങ്ങള്‍ക്ക് വന്ന് സ്ഥാപിക്കാം.

ആദരാഞ്ജലി അര്‍പ്പിക്കാന്‍ വരുന്നവര്‍ക്ക് കുറച്ച്‌ നേരം അവിടെ ഇരിക്കാനും ബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1987 മുതല്‍ സ്ഥാപിതമായ ഈ നാഷണല്‍ മാളിലെ ഏറ്റവും വലിയ പ്രദര്‍ശനമാണ് ഇത്.

ഒക്ടോബര്‍ 3 വരെയാണ് ഇത് നടക്കുന്നത്. കൂടാതെ മരണമടഞ്ഞവര്‍ക്ക് വേണ്ടി അര്‍പ്പിക്കുന്ന പതാകകളില്‍ അവര്‍ക്ക് വേണ്ടിയുളള സന്ദേശങ്ങളും എഴുതാം. നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്കായി വെബ്‌സൈറ്റിലൂടെയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഉളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൊറോണ വ്യാപനം എറ്റവും മോശമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് യുഎസ്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 4.25 കോടികൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4.46 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കൊറോണ ബാധിച്ച്‌ ജീവന്‍ നഷ്ടമായത്.

Related News