Loading ...

Home National

തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്താനായതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഓപ്പണിംഗ് ഇന്നിങ്സില്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ സ്കോര്‍ പൂജ്യമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പ്രതികരിച്ചു.
“ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ബിജെപിയുടെ വിജയം കോണ്‍ഗ്രസ്സിനുള്ള പാഠവും ഗുജറാത്ത് മോഡലിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയും.”- യോഗി ആദിത്യനാഥ്
“വികസനത്തിന്റെ വിജയമാണിത്. ബിജെപിയെ വിശ്വസിച്ച്‌ വികസനത്തിനൊപ്പം നിന്ന ഓരോ പാര്‍ട്ടിപ്രവര്‍ത്തകരുടെയും വിജയമാണിത്.”-സ്മൃതി ഇറാനി“ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം അപേക്ഷിച്ച്‌ നോക്കുമ്പോൾ  à´°à´£àµà´Ÿà´¿à´°à´Ÿàµà´Ÿà´¿à´¯à´¿à´²àµ‡à´±àµ† വര്‍ധന കോണ്‍ഗ്രസ് വോട്ടുകളിലുണ്ട്.”- ശശി തരൂര്‍

Related News