Loading ...

Home health

കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍ - ലീമ കെ. കുര്യന്‍

കുട്ടി കുസൃതിയാണ്‌ അല്ലെങ്കില്‍ ഭയങ്കര വാശിയാണ്‌, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ്‌ സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്‌.എന്നാല്‍ ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നക്കാര്‍ ആകും.അര്‍ധരാത്രി കഴിഞ്ഞ നേരം. ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കാന്‍ ഉണര്‍ന്നതാണ്‌ ആറു വയസുകാരി മകള്‍. അപ്പോഴും അവള്‍ കരയുകയാണ്‌ 'നാളെ എന്നെ സ്‌കൂളില്‍ വിടുമോ?.' ആ അമ്മ ഏറെ സങ്കടത്തോടെയാണ്‌ മകളുമായി ഡോക്‌ടറുടെ അടുത്തെത്തിയത്‌.''അവള്‍ക്ക്‌ സ്‌കൂളില്‍ പോകാന്‍ മടിയാണ്‌. എങ്ങനെയെങ്കിലും അവളുടെ ഈ സ്വഭാവം മാറ്റിത്തരണം.'' ഇതുപോലെ നിരവധി കേസുകളാണ്‌ എത്തുന്നത്‌. കുട്ടികള്‍ വ്യത്യസ്‌തരാണ്‌.ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്‌. അതുകൊണ്ട്‌ തന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എല്ലാം വ്യത്യസ്‌തമാണ്‌.കുട്ടി കുസൃതിയാണ്‌ അല്ലെങ്കില്‍ ഭയങ്കര വാശിയാണ്‌, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ്‌ സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്‌. എന്നാല്‍ ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നക്കാര്‍ ആകും.ആരോഗ്യപ്രശ്‌നങ്ങള്‍ പോലെ തന്നെയാണ്‌ കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍. കാര്യകാരണങ്ങള്‍ കണ്ടെത്തി വേണ്ട സമയത്ത്‌ ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ മാറാവുന്നതേ ഉള്ളൂ. സ്വഭാവവൈകല്യങ്ങള്‍ തിരിച്ചറിയുക എന്നതാണ്‌ പ്രധാനം.

മോഷണം

മോഷണം ഒരു സ്വഭാവവൈകല്യമാണെന്ന്‌് പലപ്പോഴും തിരിച്ചറിയാറില്ല. ഇത്തരം സ്വഭാവമുള്ള കുട്ടികള്‍ അവരറിയാതെ തന്നെ പല സാധനങ്ങളും സ്വന്തമാക്കിയിരിക്കും. പല കാരണങ്ങള്‍ കൊണ്ട്‌ കുട്ടികളില്‍ ഇത്തരം വൈകല്യമുണ്ടാകാം.മാതാപിതാക്കളില്‍ നിന്ന്‌് വേണ്ടത്ര സുരക്ഷിതത്വം ലഭിക്കാത്ത കുട്ടികള്‍, എല്ലാത്തിനും അകാരണമായ ശിക്ഷകള്‍ ലഭിച്ചിട്ടുള്ള കുട്ടികള്‍, മാതാപിതാക്കളില്‍ നിന്ന്‌ സ്‌നേഹവും വാത്സല്യവും ലഭിക്കാത്തവര്‍, കഠിനമായ ചിട്ടകളില്‍ വളര്‍ന്ന കുട്ടികള്‍ എന്നിവരില്‍ ഇത്‌ കൂടുതലായി കണ്ടു വരുന്നു.മറ്റ്‌ കാരണങ്ങള്‍ കൊണ്ടും ഇത്തരം വൈകല്യം ഉണ്ടാകാം. അത്‌ കുട്ടിയെ ശരിക്ക്‌ പഠിക്കുന്ന ഒരു സൈക്കോളജിസ്‌റ്റിന്‌ കണ്ടെത്താവുന്നതേ ഉള്ളൂ. കുട്ടികളിലെ ഇത്തരം മോഷണവാസനയെ 'ക്ലെപ്‌റ്റോമാനിയ' എന്നു പറയാം.

ദേഷ്യമനോഭാവം

എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പൊട്ടിത്തെറിക്കുക, വളരെ ഉച്ചത്തില്‍ കരയുക, ഉപദ്രവിക്കുക, തറയില്‍ ആഞ്ഞു ചവിട്ടുക, തൊഴിക്കുക എന്നിവ ദേഷ്യമനോഭാവക്കാരില്‍ കാണപ്പെടുന്നു.സദാ സമയവും വഴക്കും ഒച്ചപ്പാടുകളും നിറഞ്ഞ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടി ഇത്തരത്തില്‍ പെരുമാറാം. കുട്ടികളോടു മാതാപിതാക്കളും മറ്റ്‌ കുടുംബാംഗങ്ങളും എങ്ങനെ പെരുമാറുന്നുവോ അങ്ങനെയായി തീരും കുട്ടികളുടെ സ്വഭാവവും.

ആക്രമണവാസന

സ്‌നേഹവും ശ്രദ്ധയും ആവശ്യത്തിന്‌ കിട്ടാതെ വളരുന്ന കുട്ടികളും, പ്രകൃതി വിരുദ്ധ ചൂഷണത്തിന്‌ ഇരയാകുന്ന കുട്ടികള്‍, അമിതമായി ശിക്ഷിച്ചു വളര്‍ത്തുന്ന കുട്ടികള്‍ എല്ലാം ആക്രമണ സ്വഭാവം കാണിക്കാം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും ആക്രമണ സ്വഭാവം കാണിക്കുന്നവരുണ്ട്‌.മാതാപിതാക്കളെ പേടിച്ചു വളരുന്ന കുട്ടികളിലാണ്‌ സാധാരണയായി ഇത്തരം പെരുമാറ്റരീതി ഉണ്ടാകുന്നത്‌. ദേഷ്യമനോഭാവവും ആക്രമണ സ്വഭാവവുമെല്ലാം കുട്ടികള്‍ അവര്‍ക്കു കിട്ടുന്നതെല്ലാം സൂക്ഷിച്ച്‌ വച്ച്‌ പുറത്തേയ്‌ക്ക് എടുക്കുന്നതാണ്‌.ഈ രണ്ട്‌ സ്വഭാവവൈകല്യങ്ങളും ചെറുപ്പത്തിലെ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ഇവരുടെ നല്ല ഭാവി ഇല്ലാതാകും. ഇവര്‍ വളര്‍ന്ന്‌ ക്രിമിനല്‍ സ്വഭാവമുള്ളവരാകും.

Related News