Loading ...

Home Kerala

ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ല; ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ഹ​ര്‍​ത്താ​ലി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. തി​ങ്ക​ളാ​ഴ്ച​ത്തെ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ജോ​ലി ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ര്‍​ത്താ​ലി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലാ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു വ​രു​ത്തും. സ​ര്‍​ക്കാ​രി​ന്‍റെ ഉ​റ​പ്പി​ന്‍​മേ​ല്‍ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി.

Related News