Loading ...

Home National

കേരളത്തിനു പ്രത്യേക റെയില്‍വേ സോണില്ല: റെയില്‍വേ മന്ത്രാലയം

മാവേലിക്കര: കേരളത്തിനു പ്രത്യേക റെയില്‍വേ സോണില്ലെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചതായി കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. വ്യക്‌തമാക്കി. കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടിയിലാണ്‌ റെയില്‍വേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്‌.
സംസ്‌ഥാന-ജില്ലാ അതിര്‍ത്തികളെ അടിസ്‌ഥാനപ്പെടുത്തിയല്ല റെയില്‍വേ സോണുകള്‍ നിര്‍ണയിക്കുന്നതെന്നും കേരളത്തിനു പുതിയ റെയില്‍വേ സോണ്‍ എന്ന ആവശ്യം പ്രായോഗികമല്ലെന്നുമാണ്‌ റെയില്‍വേ മന്ത്രാലയം വ്യക്‌തമാക്കിയിരിക്കുന്നത്‌. "അങ്കമാലി-ശബരി റെയില്‍പാതയുടെ കാര്യത്തില്‍ കേരള റെയില്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷനോടു പുതുക്കിയ എസ്‌റ്റിമേറ്റ്‌ തേടാന്‍ തീരുമാനിച്ചിട്ടുണ്ട്‌. കായംകുളം-എറണാകുളം പാതയുടെ ഇരട്ടിപ്പിക്കലിനു നിലവില്‍ ലഭ്യമായ ഭൂമിയില്‍ നിര്‍മാണം ആരംഭിച്ചു. കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യുതീകരണത്തിന്‌ അനുമതി നല്‍കി. ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചു. പുനലൂര്‍-ചെങ്കോട്ട പാതയുടെ വൈദ്യുതീകരണത്തിനുള്ള അനുമതിക്കു നടപടി നടന്നുവരികയാണ്‌"-റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Related News