Loading ...

Home USA

ത്രിരാഷ്‌ട്ര പ്രതിരോധ സഖ്യം; ഇ​​​ന്ത്യ​​​യെ​​​യും ജ​​​പ്പാ​​​നെ​​​യും ഉ​​ള്‍​​പ്പെ​​ടു​​ത്തി​​ല്ലെ​​​ന്ന് അ​​മേ​​രി​​ക്ക

വാ​​​ഷിം​​​ഗ്ട​​​ണ്‍: ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ ചൈ​​​നീ​​​സ് വെ​​​ല്ലു​​​വി​​​ളി​​​യെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​യി യു​​​എ​​​സും ഓ​​​സ്ട്രേ​​​ലി​​​യ​​​യും ബ്രി​​​ട്ട​​​നും ഉ​​​ള്‍​​​പ്പെ​​​ടെ സ​​​ഖ്യ​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യെ​​​യും ജ​​​പ്പാ​​​നെ​​യും ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന് അ​​മേ​​രി​​ക്ക. മൂ​​​ന്ന് രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി ക​​​ഴി​​​ഞ്ഞ 15 നാ​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നും ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട്ട് മോ​​​റി​​​സ​​​ണും ബ്ര​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റി​​​സ് ജോ​​​ണ്‍​​​സ​​​ണും ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ച​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്ക് ആ​​​ണ​​​വ​​​മു​​​ങ്ങി​​​ക്ക​​​പ്പ​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തു​​​ള്‍​​​പ്പെ​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ള്‍​​​ക്കും ഇ​​​തോ​​​ടെ വ​​​ഴി​​​തു​​​റ​​​ന്നു.

മേ​​​ഖ​​​ല​​​യി​​​ലെ സു​​​ര​​​ക്ഷ​​​യ്ക്കു ഫ്രാ​​​ന്‍​​​സ് ഉ​​​ള്‍​​​പ്പെ​​​ടെ ആ​​​രു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്തം വേ​​​ണ്ട എ​​​ന്ന വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന​​​യാ​​​ണു ക​​​രാ​​​റി​​​ലൂ​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍ ന​​​ല്‍​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സ് പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി ജെ​​​ന്‍ പ​​​സാ​​​കി പ്ര​​​തി​​​ദി​​​ന വാ​​​ര്‍​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യും യു​​​എ​​​സും ജ​​​പ്പാ​​​നും ഓ​​​സ്ട്രേ​​​ലി​​​യ​​​യും ഉ​​​ള്‍​​​പ്പെ​​​ടെ ക്വാ​​​ഡ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നാ​​​യി നേ​​​താ​​​ക്ക​​​ള്‍ വാ​​​ഷിം​​​ഗ്ട​​​ണി​​​ല്‍ ഉ​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യെ​​​യും ജ​​​പ്പാ​​​നെ​​​യും സ​​​ഖ്യ​​​ത്തി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തു​​​മോ​​​യെ​​​ന്ന ചോ​​​ദ്യം ഉ​​​യ​​​ര്‍​​​ന്ന​​​ത്.

Related News