Loading ...

Home International

ഇസ്രായേലിന്‍റെ 'അയണ്‍ ഡോമിന്​' അമേരിക്കയുടെ 100 കോടി ഡോളര്‍; സൈനിക സഹായത്തില്‍ വന്‍ വര്‍ധന

വാഷിങ്​ടണ്‍ ഡിസി: അനുകൂലവും പ്രതികൂലവുമായ വാദ​ങ്ങള്‍ക്കിടെ ഇസ്രായേലിന്​ അധിക സഹായം നല്‍കാന്‍ അമേരിക്കന്‍ പ്രതിനിധി സഭയുടെ അംഗീകാരം. അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്​ ഒരു ബില്യണ്‍ (100 കോടി) ഡോളര്‍ കൂടി അനുവദിക്കാനാണ്​ പ്രതിനിധി സഭ അനുവാദം നല്‍കിയത്​. ഇസ്രായേലിന്‍റെ സൈനിക ആവശ്യങ്ങള്‍ക്ക്​ അമേരിക്ക നല്‍കുന്ന വാര്‍ഷിക സഹായത്തിന്​ പുറമെയാണിത്​.

ഫലസ്​തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ ആവര്‍ത്തിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക നല്‍കുന്ന സഹായത്തിന്​ ഉപാധികള്‍ വെക്കണമെന്ന ആവശ്യം തള്ളിയാണ്​ അധിക ധനസഹായം അനുവദിക്കുന്നത്​. ധനസഹായം അനുവദിച്ചുള്ള ബില്‍ ഇനി സെനറ്റിലെത്തും. ബില്ലിന്​ കാര്യമായ എതിര്‍പ്പുകളൊന്നും സെനറ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ശേഷം പ്രസിഡന്‍റ്​ ബൈഡന്‍ ഒപ്പുവെക്കുന്നതോടെ അധിക ധനസഹായം അനുവദിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാകും.

ആശയകുഴപ്പമുണ്ടാക്കിയ നടപടികള്‍ക്കൊടുവിലാണ്​ ധനസഹായം അനുവദിക്കുന്നത്​ സംബന്ധിച്ച ബില്‍ പ്രതിനിധി സഭയിലെത്തിയത്​. യു.എസ്​. സര്‍ക്കാറിനുള്ള അടിയന്തര ഇടക്കാല തുക അനുവദിക്കുന്നതിന്​ ചൊവ്വാഴ്ച രാവിലെ അവതരിപ്പിച്ച ബില്ലിലാണ്​ ഇസ്രായേലിനുള്ള അധിക ധനസഹായം ഉണ്ടായിരുന്നത്​. പ്രത്യേകിച്ച്‌​ വിശദീകരണമൊന്നുമില്ലാതെ ഇത്​ പിന്നീട്​ നീക്കി. ഫലസ്​തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായി നിലപാടെടുക്കുന്ന പ്രതിനിധികളാണ്​ ഇ​സ്രായേല്‍ ധനസഹായം ഒഴിവാക്കുന്നതിന്‍റെ പിറകില്‍ പ്രവര്‍ത്തിച്ച​െതന്ന തരത്തില്‍ വിവാദമുയരുകയും ചെയ്​തു. എന്നാല്‍, പ്രതിനിധികളാരും ഈ അവകാശ വാദവുമായി രംഗത്തെത്തിയിരുന്നില്ല. പിന്നീട്​, ഇസ്രായേല്‍ ധന സഹായത്തിന്​ പ്രത്യേക ബില്ല്​ അവതരിപ്പിക്കുകയായിരുന്നു.

2016 ല്‍ ബറാക്​ ഒബാമ പ്രസിഡന്‍റായിരിക്കു​േമ്ബാള്‍ ഇസ്രായേലുമായി അമേരിക്ക പരസ്​പര ധാരണ ഉണ്ടാക്കിയിരുന്നു. പത്തു വര്‍ഷത്തേക്കുള്ള പ്രസ്​തുത ധാരണ അനുസരിച്ച്‌​ ഒാരോ വര്‍ഷവും 3.8 ബില്യന്‍ (380 കോടി) ഡോളര്‍ ഇസ്രായേലിന്‍റെ സൈനിക ആവശ്യങ്ങള്‍ക്കായി അമേരിക്ക നല്‍കുന്നുണ്ട്​. അതില്‍ 500 മില്യന്‍ (50 കോടി) ഡോളര്‍ ഇ​സ്രായേലിന്‍റെ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ളതാണ്​. കഴിഞ്ഞ വര്‍ഷം 73 മില്യണിന്‍റെ പ്രത്യേക സഹായവും അമേരിക്ക അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ്​ ഇപ്പോള്‍ ഒരു ബില്യണ്‍ ഡോളര്‍ കൂടി അനുവദിക്കുന്നത്​.

കഴിഞ്ഞ മെയ്​ മാസത്തില്‍ ഗാസയില്‍ ഇ​സ്രായേല്‍-ഫലസ്​തീന്‍ സംഘര്‍ഷമുണ്ടായതിന്​ ശേഷം, ഇസ്രായേലിന്​ സഹായം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്കയില്‍ പ്രചരണം ശക്​തമായിരുന്നു. കഴിഞ്ഞ ഗാസ യുദ്ധത്തില്‍ 66 കുട്ടികളുള്‍പ്പെടെ 253 ഫലസ്​തീനികളും 12 ഇസ്രായേലികളും കൊല്ലപ്പെട്ടത്​.

Related News