Loading ...

Home National

ഗുജറാത്ത് നിലനിര്‍ത്തിയും ഹിമാചല്‍ പിടിച്ചെടുത്തും ബി ജെ പി

അഹമ്മദാബാദ്: പ്രവചനങ്ങളില്‍ ശരിവച്ച് ഗുജറാത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ബി.ജെ.പി ഭരണം നിലനിര്‍ത്തി. അതോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹിമാചലില്‍ കോണ്‍ഗ്രസിനെ താഴെയിറക്കി ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തി. ഗുജ്‌റാത്തില്‍ ആകെ സീറ്റുകള്‍ 182 ബിജെപി 99,കോണ്‍ഗ്രസ് 80, മറ്റുള്ളവര്‍ മൂന്ന്. ഹിമാചല്‍പ്രദേശില്‍ ആകെ സീറ്റുകള്‍ 68. ബിജെപി 44, കോണ്‍ഗ്രസ് 20,മറ്റുള്ളവര്‍ നാല്എന്നിങ്ങനെയാണ് അന്തിമഫലം.ജി.എസ്.ടിയുടേയും നോട്ട് അസാധുവാക്കലിന്‍േറയും വിലയിരുത്തലാവുമെന്ന് കരുതിയ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയപ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി കാവി പാര്‍ടി അധികാരം തിരിച്ചു പിടിച്ചു. 1985 ന് ശേഷം ഹിമാചലില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഫലം നല്‍കുന്ന സൂചന. 2012ല്‍ കോണ്‍ഗ്രസിന് 61 സീറ്റാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ 80 സീറ്റാണ് ലഭിച്ചത്. പാട്ടീദാര്‍ സമുദായത്തിന്‍േറയും à´­à´°à´£ വിരുദ്ധ വികാരത്തിന്‍േറയും ആനുകൂല്യം കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കാവിസഖ്യം കഠിനമായി ശ്രമിച്ചിട്ടും കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നിലിനിര്‍ത്താന്‍ ബി.ജെ.പിക്കായില്ല. നൂറ് കടക്കാനായില്ലെന്നത് മാനക്കേടായി. 2012ല്‍ 115 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇത്തവണ 150 സീറ്റ് നേടുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനത്തിന് അടുത്തെത്താന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. പാര്‍ടിയും മോദിയും കാടടച്ച പ്രചരണമാണ് ഇക്കുറി നടത്തിയത്. 31റാലികളാണ് ഗുജറാത്തില്‍ പ്രധാനമന്ത്രി നടത്തിയത്. അതേസമയം, സ്വന്തം സംസ്ഥാനത്ത് പാര്‍ട്ടിയെ അധികാരത്തില്‍ നിലനിര്‍ത്താനായത് മോദിയുടെ വിജയം തന്നെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളേക്കാളുപരി ഗുജറാത്തിന്റെ അഭിമാനം, ഗുജറാത്തി ‘അസ്മിത’ സംരക്ഷിക്കണമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ഇത് ഫലം ചെയ്തു എന്നു വേണം കരുതാന്‍.അതേസമയം, ദലിത് നേതാവും ബി.ജെ.പി വിരുദ്ധനുമായ മേവാനിയുടെ വിജയം ഗുജ്‌റാത്തില്‍ സംഘ്പരിവാറിനേറ്റ തിരിച്ചടിയാണ്. സൗരാഷ്ട്ര മേഖലയിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റവും ബി.ജെ.പിയെ തളര്‍ത്തുന്നതാണ്. പാട്ടീദാര്‍ സമുദായത്തിന്റെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് ഇവിടെ കോണ്‍ഗ്രസിന് തുണയാവുകയായിരുന്നു.ഹിമാചലില്‍ ശക്തമായ ഭരണവിരുദ്ധ വികാരമാണ് കോണ്‍ഗ്രസിനെ തറപറ്റിച്ചത്. അഴിമതിയും സി.ബി.ഐ കേസുകളുമാണ് ബി.ജെ.പി ഇവിടെ പ്രചരണായുധമാക്കിയത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വീരഭദ്ര സിങിനും കുടുംബത്തിനുമെതിരായ അഴിമതി കേസുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. വീരഭദ്ര സിങിനെ ജാമ്യത്തിലിറങ്ങിയ സ്ഥാനാര്‍ഥിയെന്നാണ് മോദി വിശേഷിപ്പിച്ചത്. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടത് അവര്‍ക്ക് തിരിച്ചടിയായി. 68 à´…à´‚à´— നിയമസഭയില്‍ ബി.ജെ.പി 44  സീറ്റുമായി ഒന്നാമതെത്തി.

Related News