Loading ...

Home International

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം കുറഞ്ഞ 10 രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനും

ഇസ്ലാമാബാദ്: ലോകത്തിലെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം കുറഞ്ഞ ആദ്യ 10 രാജ്യങ്ങളില്‍ പാകിസ്താനും. ഒരു അന്താരാഷ്‌ട്ര സംഘടനയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പാകിസ്താനില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാലഹരണപ്പെട്ട നിയമങ്ങള്‍ സൈബര്‍ സ്വാതന്ത്രത്തെ കൂടുതല്‍ നശിപ്പിക്കുമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ടുകള്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ആഗോള ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം തുടര്‍ച്ചയായി 11 വര്‍ഷവും രാജ്യത്ത് കുറഞ്ഞുവെന്നും മ്യാന്‍മര്‍, ബെലറൂസ്, ഉഗാണ്ട എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ സ്വാതന്ത്ര്യ തകര്‍ച്ച രേഖപ്പെടുത്തിയതെന്നും ഫ്രീഡം ഹൗസ് പറഞ്ഞു. പാകിസ്താന്റെ നിയന്ത്രണങ്ങളിലൂടെ രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റല്‍ അവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, വിവരാവകാശം എന്നിവയില്‍ വലിയ തിരിച്ചടികള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ നിലവിലുള്ള കടുത്ത നിയമങ്ങള്‍ എന്‍ഡ്-ടുഎന്‍ഡ് എന്‍ക്രിപ്ഷനെ ബാധിക്കുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ആവശ്യപ്രകാരം ഡീക്രിപ്റ്റ് ചെയ്യാന്‍ സാധിക്കുന്ന അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വ്യക്തിഗത ഡാറ്റകള്‍ കൈമാറാന്‍ നിയന്ത്രണങ്ങള്‍ തടസമാണ്.

Related News