Loading ...

Home Gulf

ദോഹയില്‍ യുഎന്‍ ഹൗസ് ഉടന്‍

ദോഹ∙ ദോഹയില്‍ ഉടന്‍ യുഎന്‍ ഹൗസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച്‌ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി .76-ാമത് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രഖ്യാപനം. യുഎന്‍ ഏജന്‍സികളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും അനിവാര്യമാവുന്ന മേഖലയില്‍ ബഹുമുഖ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ഖത്തര്‍ മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . യുഎന്നില്‍ ഖത്തര്‍ അംഗമായിട്ട് ചൊവ്വാഴ്ച 50 വര്‍ഷം പൂര്‍ത്തിയായി. അരനൂറ്റാണ്ടു കാലം കൊണ്ട് വിവിധ മേഖലകളില്‍ രാജ്യാന്തര സ്ഥാപനങ്ങളുമായി വലിയ പങ്കാളിത്തവും സഹകരണവും ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞതായി അമീര്‍ ട്വിറ്റ് ചെയ്തിരുന്നു .

Related News