Loading ...

Home National

അദാനി തുറമുഖവും ആമസോണ്‍ കോഴയും വിവാദത്തില്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ണ്‍​ഗ്ര​സ്​

ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പിന്റെ   മു​ന്ദ്ര സ്വ​കാ​ര്യ തു​റ​മു​ഖം വ​ഴി ന​ട​ന്ന സ​ഹ​സ്ര​കോ​ടി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്നു​ക​ട​ത്ത്, ഇ​-​കോ​മേ​ഴ്​​സ്​ അ​തി​കാ​യ​രാ​യ ആ​മ​സോ​ണ്‍ ക​മ്ബ​നി ഇ​ന്ത്യ​യി​ല്‍ വ​ന്‍​തോ​തി​ല്‍ കോ​ഴ ന​ല്‍​കി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ വി​വാ​ദ​മാ​യി​രി​ക്കെ, ര​ണ്ടു വി​ഷ​യ​ത്തി​ലും ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ണ്‍​ഗ്ര​സ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ ​എ​ന്നി​വ​രു​ടെ ത​ട്ട​ക​മാ​ണ്​ ഗു​ജ​റാ​ത്ത്​ എ​ന്നി​രി​ക്കെ, അ​വി​ട​ത്തെ സ്വ​കാ​ര്യ തു​റ​മു​ഖം വ​ഴി ന​ട​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ട​ത്തി​നെ​ക്കു​റി​ച്ച്‌​ ഇ​രു​വ​ര്‍​ക്കും എ​ന്തു പ​റ​യാ​നു​ണ്ടെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ വ​ക്താ​വ്​ ര​ണ്‍​ദീ​പ് ​സി​ങ്​ സു​ര്‍​ജേ​വാ​ല വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ചോ​ദി​ച്ചു. 3000 കി​ലോ വ​രു​ന്ന ര​ണ്ടു ക​ണ്ടെ​യ്​​ന​ര്‍ ഹെ​റോ​യി​നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഡ​യ​റ​ക്​​​ട​റേ​റ്റ്​ ഓ​ഫ്​ റ​വ​ന്യൂ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ റെ​യ്​​ഡി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. 2018-20 കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്​​ഥ​രെ സ്വാ​ധീ​നി​ക്കാ​ന്‍ 8546 കോ​ടി രൂ​പ കോ​ഴ ന​ല്‍​കി​യെ​ന്ന​താ​ണ്​ ആ​മ​സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം.

21,000 കോ​ടി​യു​ടെ ഹെ​റോ​യി​നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ച​തെ​ങ്കി​ല്‍, ആ​ഷി ട്രേ​ഡേ​ഴ്​​സ്​ എ​ന്ന ക​മ്ബ​നി​യു​ടെ ക​യ​റ്റി​റ​ക്കു​മ​തി ​ലൈ​സ​ന്‍​സ്​ ദു​രു​പ​യോ​ഗം ചെ​യ്​​ത്​ ക​ഴി​ഞ്ഞ ജൂ​ണി​ല്‍ അ​ദാ​നി തു​റ​മു​ഖം വ​ഴി ഇ​റ​ക്കി​യ അ​തേ ഉ​ല്‍​പ​ന്നം 25,000 കി​ലോ​ഗ്രാ​മാ​ണ്. അ​തിന്റെ  വി​ല 1.75 ല​ക്ഷം കോ​ടി വ​രും. ലൈ​സ​ന്‍​സ്​ ഉ​ട​മ​ക്ക്​ 10 ല​ക്ഷം രൂ​പ ക​മീ​ഷ​ന്‍ ന​ല്‍​കി​യെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ഇ​ത്ര​യും മ​യ​ക്കു​മ​രു​ന്ന്​ ആ​രു​ടേ​താ​ണ്, എ​ങ്ങോ​ട്ടു പോ​യി? à´ˆ ​ഇ​ട​പാ​ട്​ മോ​ദി-​അ​മി​ത്​ ഷാ​മാ​രു​ടെ മൂ​ക്കി​നു താ​ഴെ ത​ഴ​ച്ചു വ​ള​രു​ന്ന​ത്​ എ​ങ്ങ​നെ​യാ​ണ്​? മ​യ​ക്കു​മ​രു​ന്ന്​ മാ​ഫി​യ​ക്ക്​ സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന രാ​ഷ്​​ട്രീ​യ​ക്കാ​ര​ന്‍ ആ​രാ​ണ്​? താ​ലി​ബാ​നും അ​ഫ്​​ഗാ​നി​സ്​​താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ങ്കി​ല്‍, ദേ​ശ​സു​ര​ക്ഷ​പ്ര​ശ്​​നം അ​തി​ലി​ല്ലേ? അ​ദാ​നി തു​റ​മു​ഖ​​ത്തെ​ക്കു​റി​ച്ച്‌​ അ​ന്വേ​ഷ​ണം ന​ട​ക്കാ​ത്ത​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​? ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ മ​യ​ക്കു​മ​രു​ന്ന്​ നി​​യ​ന്ത്ര​ണ ബ്യൂ​റോ, à´¡à´¿.​ആ​ര്‍.​ഐ, à´‡.​ഡി, സി.​ബി.​ഐ, ഐ.​ബി എ​ന്നി​വ​യെ​ല്ലാം ഉ​റ​ങ്ങു​ക​യ​ല്ലെ​ങ്കി​ല്‍, ഇ​ത്ര​ത്തോ​ളം ഭീ​മ​മാ​യ അ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന്​ എ​ങ്ങ​നെ എ​ത്തും? സു​പ്രീം​കോ​ട​തി സി​റ്റി​ങ്​ ജ​ഡ്​​ജി​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക ക​മീ​ഷന്റെ  മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തിന്റെ അ​ന്വേ​ഷ​ണം ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​ണ്.

ആ​മ​സോ​ണ്‍ ക​മ്പനി മോ​ദി​സ​ര്‍​ക്കാ​റി​ലെ ആ​ര്‍​ക്കാ​ണ്​ കോ​ഴ ന​ല്‍​കി​യ​ത്​? അ​വ​ര്‍ ന​ല്‍​കി​യ കോ​ഴ 8546 കോ​ടി​യാ​ണെ​ങ്കി​ല്‍, നി​യ​മ​മ​ന്ത്രാ​ല​യ​ത്തിന്റെ വാ​ര്‍​ഷി​ക ബ​ജ​റ്റ്​ 1100 കോ​ടി മാ​ത്ര​മാ​ണ്. ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ലീ​ഗ​ല്‍ ഫീ​സെ​ന്ന പേ​രി​ല്‍ നീ​ക്കി​വെ​ക്കാ​ന്‍ ഒ​രു ക​മ്ബ​നി​ക്ക്​ എ​ങ്ങ​നെ ക​ഴി​യു​ന്നു? ദേ​ശ​സു​ര​ക്ഷ​യു​ടെ​കൂ​ടി പ്ര​ശ്​​നം ഇ​തി​ലു​ണ്ട്. അ​മേ​രി​ക്ക​യി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റി​നോ​ട്​ മോ​ദി ആ​വ​ശ്യ​പ്പെ​ട​ണം. ഇ​ന്ത്യ​യി​ല്‍ സു​പ്രീം​കോ​ട​തി സി​റ്റി​ങ്​ ജ​ഡ്​​ജി​യെ​ക്കൊ​ണ്ട്​ അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന്​ സു​ര്‍​ജേ​വാ​ല പ​റ​ഞ്ഞു.

Related News