Loading ...

Home National

മതപരിവര്‍ത്തന നിരോധന നിയമത്തിനൊരുങ്ങി കര്‍ണാടക

ബംഗളൂരു: കര്‍ണാടകയില്‍ മത പരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘം മുഖ്യമന്ത്രി ബസവരാജ്​​ ബൊമ്മെയെ സന്ദര്‍ശിച്ചു. മതപരിവര്‍ത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ്​ സന്ദര്‍ശനം.

സന്ദര്‍ശനത്തില്‍ മറ്റു വിഷയങ്ങളും ചര്‍ച്ചയായിട്ടുണ്ട്​. സംസ്ഥാനത്ത്​ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നുവെന്ന വാര്‍ത്തകളെ ബാംഗ്ലൂര്‍ ആര്‍ച്​ ബിഷപ്പ്​ റെവനനന്‍റ്​ പീറ്റര്‍ മെക്കഡോ നിഷേധിച്ചു. ഓരോ ബിഷപ്പുമാരുടെ കീഴിലും നൂറുകണക്കിന്​ സ്​കൂളുകളും കോളജുകളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ഒരു വിദ്യാര്‍ഥിയോട്​ പോലും മതം മാറാന്‍ നിര്‍ദേശിട്ടി​ല്ലെന്നും ആര്‍ച്ച്‌​ ബിഷപ്പ്​ പറഞ്ഞു. ​

തന്‍റെ അമ്മയെ ക്രിസ്​ത്യന്‍ മിഷണറിമാര്‍ മതം മാറ്റിയെന്ന്​ ആരോപിച്ച്‌​ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖര്‍ രംഗത്തെത്തിയിരുന്നു​. തന്‍റെ അമ്മയെ ബ്രയിന്‍ വാഷ്​ ചെയ്​ത്​ ക്രിസ്​ത്യാനിയാക്കിയെന്നാണ്​ ഹൊസദുഗ എം.എല്‍.എ കൂടിയായ ഗൂലിഹട്ടി ശേഖറി​ൈന്‍റ ആരോപണം.

''ക്രിസ്​ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണ്​. അവര്‍ 18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ ക്രിസ്​ത്യാനികളാക്കി. അവര്‍ തന്‍റെ അമ്മയെ വരെ മതം മാറ്റി. അവര്‍ ഇപ്പോള്‍ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണ്​. എന്‍റെ അമ്മയുടെ മൊബൈല്‍ റിങ്​ടോണ്‍ വരെ ക്രിസ്​ത്യന്‍ പ്രാര്‍ഥന ഗീതമാക്കി. ഇപ്പോള്‍ വീട്ടില്‍ പൂജ നടത്താന്‍ വരെ പ്രയാസമാണ്​. അമ്മയോടെന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ജീവിതം അവസാനിപ്പിക്കുമെന്ന്​ പറയുകയാണ്'' -ശേഖര്‍ ആരോപിച്ചു.

ഇതിന്​ പിന്നാലെ മത പരിവര്‍ത്തന നിയന്ത്രണ ബില്‍ പാസാക്കാ​െനാരുങ്ങുകയാണ്​ കര്‍ണാടകയെന്ന്​ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച ഇതുസംബന്ധിച്ച പ്രസ്​താവന ഇറക്കി​. മുന്‍ സ്​പീക്കറും നഗ്​തന്‍ എം.എല്‍.എയുമായ ദേവാനന്ദും സംസ്ഥാനത്ത്​ വ്യാപക മതപരിവര്‍ത്തനം നടത്തുകയാണെന്ന്​ ആരോപിച്ചു. നേരത്തേ ഉത്തര്‍ പ്രദേശ്​, മധ്യപ്രദേശ്, ഗുജറാത്ത്​ അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.

Related News