Loading ...

Home National

ജാര്‍ഖണ്ഡില്‍ ജഡ്ജി വാഹനമിടിച്ച്‌ മരിച്ച സംഭവം കൊലപാതകം; മനഃപൂര്‍വ്വമുള്ള അപകടമെന്ന് സി.ബി.ഐ

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച മരിച്ചത് കൊലപാതകമെന്ന് സി.ബി.ഐ. ജഡ്ജിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മനഃപൂര്‍വ്വമാണ് ഓട്ടോറിക്ഷാ അദ്ദേഹശത്ത ഇടിപ്പിച്ചതെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചു. ജൂലായ് 28ന് പ്രഭാത നടത്തത്തിനിടെയാണ് ജഡ്ജി ഉത്തം ആനന്ദിെന (49) വാഹനമിടിച്ചത്.

കുറ്റകൃത്യം നടന്ന സംഭവം പുനരാവിഷ്‌കരിച്ചും സിസിടിവ ദൃശ്യങ്ങള്‍ പരിശോധിച്ചും 3ഡി പരിശോധനയിലും ഫോറന്‍സിക് തെളിവുകളുമെല്ലാം കാണിക്കുന്നത് ജഡ്ജിയെ കരുതിക്കൂട്ടി വകവരുത്തിയതാണെന്ന് സി.ബി.ഐ വ്യക്തമാക്കി. ഗുജറാത്ത്, ഗാന്ധിനഗര്‍, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ നാല് ഫോറന്‍സിക് സംഘവുമായി നടത്തിയ വിശകലനത്തിലാണ് കൊലപാതകമാണെന്ന് ഉറപ്പിക്കുന്നത്.

അന്വേഷണം അന്തിമ ഘട്ടത്തിലാണ്. അറസ്റ്റിലായ രണ്ട് പ്രതികളെ ഗുജറാത്തില്‍ ബ്രെയിന്‍ മാപ്പിംഗ്, നാര്‍കോ അനാലിസിസ്റ്റ്(നുണ പരിശോധന) ടെസ്റ്റുകള്‍ നടത്തിയെന്നും അതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും സി.ബി.ഐ പറയുന്നു.

ജഡ്ജിയുടെ മരണത്തിനു പിന്നാലെ ഓട്ടോ ഡ്രൈവറായ ലഖന്‍ വര്‍മ്മ, സഹായി രാഹുല്‍ വര്‍മ്മ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഓട്ടോറിക്ഷയെന്നും കണ്ടെത്തിയിട്ടുണ്ട്.

Related News