Loading ...

Home International

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കി ഉക്രയ്ന്‍

കിവ്: കൊറോണപ്രതിരോധത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉക്രയ്ന്‍.വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ ഉക്രയ്ന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി . സര്‍ക്കാര്‍ ഓഫീസുകളെയും വിദ്യാഭ്യസമേഖലയേയും കൂടുതല്‍ സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതെന്ന് ഉക്രയ്ന്‍ ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷ്‌കോ വ്യക്തമാക്കി. കൊറോണ മുന്നണിപോരാളികള്‍ സൈനികര്‍,നിയമമേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയ ആളുകളുടെ വാക്‌സിനേഷന്‍ 80 ശതമാനം കടന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 5.2 ദശലക്ഷത്തിലധികം ആളുകള്‍ കൊറോണ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുണ്ട്.

Related News