Loading ...

Home International

കാബൂള്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ മാറ്റി താലിബാന്‍; പ്രതിഷേധമായി 70 അധ്യാപകരുടെ രാജി

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂള്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ മാറ്റിയതില്‍ അധ്യാപകരുടെ പ്രതിഷേധം. താലിബാന്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രഫസര്‍മാരും അസിസ്റ്റന്റ് പ്രഫസര്‍മാരും അടക്കം 70 പേരാണ് രാജിവെച്ചത്. ബുദ്ധിജീവിയും പരിചയസമ്ബന്നനും പി.എച്ച്‌.ഡി ഹോള്‍ഡറുമായ മുഹമ്മദ് ഉസ്മാന്‍ ബാബുരിയെ മാറ്റി പകരം ബി.എ ഡിഗ്രിക്കാരനായ മുഹമ്മദ് അഷ്‌റഫ് ഗൈറാത്തിനെയാണ് താലിബാന്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഇതിനെതിരെയാണ് സര്‍വകലാശാലയില്‍നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം രാജ്യത്ത് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ അന്ന് പുതിയ ചാന്‍സലര്‍ പിന്തുണച്ചിരുന്നു. പുതിയ ചാന്‍സലറുടെ ഈ നിലപാട് അടക്കം ഉയര്‍ത്തിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നത്.
ദിവസങ്ങള്‍ക്ക് മുമ്ബ്, മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ പേരിലുള്ള സര്‍വകലാശാലയുടെ പേര് താലിബാന്‍ മാറ്റിയിരുന്നു. കാബൂള്‍ എജുക്കേഷന്‍ യൂനിവേഴ്‌സിറ്റി എന്നാണ് പേര മാറ്റിയത്. രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ പേരില്‍ രാജ്യത്തെ സര്‍വകലാശാലകള്‍ അറിയപ്പെടാന്‍ പാടില്ലെന്നാണ് ഇതേക്കുറിച്ച്‌ താലിബാന്‍ പറഞ്ഞത്.

Related News