Loading ...

Home Education

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും, സീറ്റ് ക്ഷാമം രൂക്ഷം

തിരുവനന്തപുരം: പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. ഹയര്‍ സെക്കന്‍ഡറി പ്രവേശനം വ്യാഴാഴ്ച രാവിലെ 9നും വിഎച്ച്‌എസ്‌ഇ പ്രവേശനം 10നും തുടങ്ങും. ആ​കെ 2,71,136 മെ​റി​റ്റ്​ സീ​റ്റുകളാണ് ഉള്ളത്. ഇതിലേക്ക്​ 4,65,219 പേ​ര്‍ അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ല്‍ 2,18,413 പേ​ര്‍​ക്കാ​ണ്​ അ​ലോ​ട്ട്​​മെന്‍റ്​ ല​ഭി​ച്ചിരിക്കുന്നത്. 52,718 സീ​റ്റാ​ണ് ശേ​ഷി​ക്കു​ന്ന​ത്​. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ മാ​നേ​ജ്​​മെന്‍റ്​, ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റ്​ ചേ​ര്‍​ത്താ​ല്‍​ പോ​ലും ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സീ​റ്റു​ണ്ടാ​കില്ല എന്ന അവസ്ഥയാണ്. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫസ്റ്റ് അലോട്ട്മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ക്ക് ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താല്‍ക്കാലികക്കാര്‍ക്ക് വേണ്ടിവന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളില്‍ ചിലത് റദ്ദാക്കാം. എന്നാല്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related News