Loading ...

Home Gulf

സ്വദേശിവല്‍കരിച്ച തൊഴില്‍ ചെയ്തതിന് പിടിയിലാകുന്നവര്‍ക്ക് സൗദിയിലേക്ക്​ മടങ്ങാന്‍ കഴിയില്ല

ജിദ്ദ: രാജ്യത്ത് സ്വദേശിവല്‍കരിച്ച തൊഴില്‍ ചെയ്തതിന് പിടിയിലാകുന്നവര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരാനാകില്ലെന്ന് സൗദി ജവാസത്ത് (പാസ്പോര്‍ട്ട്) വിഭാഗം. എന്നാല്‍ നാടുകടത്തിയ വിദേശികള്‍ക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ലെന്നും ജവാസത്ത് അറിയിച്ചു. ഒരു തൊഴിലാളിയുടെ ചോദ്യത്തിനാണ് ജവാസാത്ത് മറുപടി പറഞ്ഞത് .

വിവിധ നിയമ ലംഘനങ്ങള്‍ക്ക് പ്രവാസികളെ സൗദി അറേബ്യായില്‍ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കയക്കും. ഇവിടെ നിന്നും അതത്​ രാജ്യങ്ങളുടെ എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തും. ഇതില്‍ ഇഖാമ നിയമ ലംഘനത്തിന് പിടിയിലാകുന്നവര്‍ പിന്നീട് നിശ്ചിത കാലം കഴിഞ്ഞാണ് സൗദിയിലേക്ക് പുതിയ വിസയില്‍ എത്താറുള്ളത്.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി സ്വദേശികള്‍ക്ക് നീക്കി വെച്ച ജോലി ചെയ്ത് പിടിയിലായവരേയും നാട്ടിലയക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് മടങ്ങിവരാനാകില്ലെന്നാണ് ഇപ്പോള്‍ ജവാസാത്ത് തീരുമാനമറിയിച്ചത് .

സൗദിയില്‍ നിന്ന് നാടുകടത്തപ്പെടുന്ന ഏതു വിദേശിക്കും ഹജും ഉംറയും നിര്‍വഹിക്കാന്‍ മടങ്ങിവരാം. എന്നാല്‍ മടങ്ങാനാകില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പറയുന്നതെന്നും ജവാസത്ത് വിഭാഗം വ്യക്തമാക്കി

Related News