Loading ...

Home Gulf

യുഎഇയില്‍ നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കി യുകെ

ലണ്ടന്‍: യുഎഇയില്‍ നിന്നുള്ള വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കി യുകെ. ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 4 മുതല്‍, യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചുവെന്ന തെളിവ് കാണിച്ചാല്‍ യുകെയിലേക്ക് പ്രവേശിക്കാം. യുഎഇയും ബ്രിട്ടണും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതും ബിസിനസ് രംഗത്തെ ഉയര്‍ച്ചയ്ക്കും മറ്റ് മേഖലകള്‍ക്കും പുതിയ നടപടി വലിയ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുകെയിലെ യുഎഇ അംബാസിഡര്‍ മന്‍സൂര്‍ അബുല്‍ഹൗള്‍ വ്യക്തമാക്കി. യുഎഇ ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള മുഴുവന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. യുഎഇയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കിയുള്ള ബ്രിട്ടന്റെ പ്രഖ്യാപനം യുഎഇ പൗരന്മാര്‍ക്കും ബ്രിട്ടീഷ് പ്രവാസികള്‍ക്കും വലിയ ആശ്വാസമേകുന്നതാണ്. ക്വാറന്റെയ്‌നില്‍ പ്രവേശിക്കാതെ യുകെയിലേക്ക് പോകാന്‍ പുതിയ നടപടി സഹായകമാകും. ഒക്ടോബര്‍ നാലു മുതല്‍ യുഎഇയില്‍ നിന്നുള്ള കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുമായി യുകെയിലേക്ക പ്രവേശിക്കന്‍ കഴിയും.

Related News