Loading ...

Home International

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ ഒരു വര്‍ഷത്തെ യുഎന്നിന്റെ ചെലവ് 73,59,65,00,00,000 രൂപ; വികസിത രാജ്യങ്ങളുടെ സഹായം തേടി

ഐക്യരാഷ്ട്രസംഘടനയുടെ (United Nations) നയരൂപീകരണ വിഭാഗമായ പൊതുസഭയുടെ സമ്മേളനം ആരംഭിച്ചതോടെ ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. യുഎന്‍‌ജി‌എ ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തു വന്നിരിക്കുന്നത് "കാലാവസ്ഥാ ദുരന്തം ഒഴിവാക്കാനാവശ്യമായ നിര്‍ണ്ണായക നടപടികളാണ്".

കാലാവസ്ഥ വ്യതിയാനത്തെ മറികടക്കുന്നതിനുള്ള ധനകാര്യത്തില്‍ സമ്ബന്ന രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ സഹായമാണ് യുഎന്‍ പ്രതീക്ഷിക്കുന്നത്.
അടുത്ത മാസം സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ രാജ്യങ്ങള്‍ അണിനിരക്കുന്നതിനാല്‍ ഈ കൂടിക്കാഴ്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്. "ഭാവി തലമുറയെ സംരക്ഷിക്കേണ്ടത് ഒരു പൊതു ഉത്തരവാദിത്തമാണ്" എന്നാണ യുഎന്‍ ചീഫ് അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന അനുസരിച്ച്‌, ദേശീയ നേതാക്കള്‍, പ്രത്യേകിച്ച്‌ ജി 20 വ്യാവസായിക ശക്തികളുടെ സഹായത്തില്‍ നിലനില്‍ക്കുന്ന വിടവുകളെക്കുറിച്ചാണ് സമ്മേളനത്തില്‍ ലോക നേതാക്കള്‍ അഭിസംബോധന ചെയ്തത്.

73,59,65,00,00,000 രൂപ കണ്ടെത്തല്‍ ക്ലോമറ്റ് ആക്ഷന്‍ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ധന ശേഖരണം നടത്തുക എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന അജണ്ടകളില്‍ ഒന്ന്. യുഎന്‍ മേധാവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ച യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ കാലാവസ്ഥാ ഫണ്ട് അമേരിക്ക ഉള്‍പ്പെടെയുള്ള പ്രമുഖ ലോക സമ്ബദ്‌വ്യവസ്ഥകളുടെ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

"100 ബില്യണ്‍ ഡോളര്‍ കണ്ടെത്തുക എന്നത് വികസിത രാജ്യങ്ങളുടെ ആവശ്യമാണെന്ന് ഞാന്‍ ഊന്നിപ്പറയുന്നു" ഉച്ചകോടിയല്‍ ജോണ്‍സണ്‍ പറഞ്ഞു. 100 ബില്യണ്‍ ഡോളര്‍ (73,59,65,00,00,000 രൂപ) വാര്‍ഷിക ലക്ഷ്യങ്ങളിലേക്ക് പണത്തിന്റെ വിഹിതം വര്‍ധിപ്പിക്കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും ജോണ്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെയുള്ള കോപ്പ് -26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയ്ക്ക് മുമ്ബ് രാജ്യം കൂടുതല്‍ കാലാവസ്ഥാ ധന സഹായം നല്‍കുമെന്ന് യുഎസ് കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഓക്സ്ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് സ്ഥിതിഗതികളുടെ ഭയാനകമായ ചിത്രമാണ് വരച്ച്‌ കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് ഏറ്റവും ദുര്‍ബലരായ രാജ്യങ്ങളെ സഹായിക്കാന്‍ ഓരോ വര്‍ഷവും 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ദീര്‍ഘകാല പ്രതിജ്ഞ നിറവേറ്റുന്നതില്‍ സമ്ബന്ന രാഷ്ട്രങ്ങള്‍ 75 ബില്യണ്‍ ഡോളര്‍ വരെ മാത്രമേ എത്തിയിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2019ല്‍ വികസിത രാജ്യങ്ങള്‍ ഏകദേശം 80 ബില്യണ്‍ ഡോളര്‍ മാത്രമാണ് കാലാവസ്ഥാ ധനസഹായം നല്‍കിയതെന്ന് കാണിച്ച ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (OECD) പുതുതായി പുറത്തുവിട്ട ഡാറ്റയുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. വികസിത രാജ്യങ്ങള്‍ 2025 ആകുമ്ബോള്‍ പോലും 100 ബില്യണ്‍ ഡോളര്‍ ലക്ഷ്യത്തിലെത്തില്ലെന്നും പ്രതിവര്‍ഷം 93 ബില്യണ്‍ മുതല്‍ 95 ബില്യണ്‍ ഡോളര്‍ വരെ മാത്രമേ എത്തുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ രാജ്യങ്ങളുടെ സാമ്ബത്തിക വിഹിതം നിലവിലെ 21 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുന്നതിനായി വികസിത രാജ്യങ്ങളെയും ബഹുരാഷ്ട്ര വികസന ബാങ്കുകളെയും ഗുട്ടെറസ് സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

Related News