Loading ...

Home Kerala

കൊവിഡ് മരണക്കണക്കില്‍ അവ്യക്തത; വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് മരണക്കണക്കില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. മരണം കണക്കാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും, ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനെയാണ് കോടതിയുടെ പരാമര്‍ശം.

കൊവിഡ് നെഗറ്റീവ് ആയി മുപ്പത് ദിവസത്തിന് ശേഷവും സംഭവിക്കുന്ന മരണങ്ങളെ കൊവിഡ് കേസുകളായി കണക്കാക്കുന്നതിലാണ് കോടതി ആശയക്കുഴപ്പം ചൂണ്ടിക്കാട്ടിയത്. ഇത്തരം ആശങ്ക നിലവിലുണ്ടെങ്കില്‍ അതില്‍ വ്യക്തത വരുത്തണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് മാറിയതിന് ശേഷമുള്ള ചികിത്സയക്ക് പണം ഈടാക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു.

മാത്രമല്ല, ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ ആക്രണത്തിലും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ ഉണ്ടാകണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Related News