Loading ...

Home National

തര്‍ക്കപരിഹാര ചര്‍ച്ച തുടരുന്നതിനിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ 10 വ്യോമതാവളങ്ങള്‍ തുറന്ന് ചൈന

ന്യൂഡല്‍ഹി: ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്തുള്‍പ്പെടെ ചൈന പുതിയ 10 വ്യോമതാവളങ്ങള്‍ തുറന്നു.തര്‍ക്കപരിഹാരത്തിനായി ചര്‍ച്ചതുടരുന്നതിനിടെ യഥാര്‍ഥ നിയന്ത്രണരേഖയോടുചേര്‍ന്നുള്ള ഈ നീക്കം.ലഡാക്ക്, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ് അതിര്‍ത്തികളിലാണ് ഇന്ത്യന്‍ സൈനികനീക്കം നിരീക്ഷിക്കാനുള്ള സംവിധാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചൈന സ്ഥാപിച്ചത്.

തന്ത്രപ്രാധാന്യമുള്ള ഡെപ്‌സാങ്ങില്‍ ഇന്ത്യന്‍ സ്ഥലത്തിന്റെ 18 കിലോമീറ്റര്‍ ഉള്ളിലാണ് ചൈനീസ് സൈനികര്‍ കൂടാരങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്.അതിര്‍ത്തിയില്‍ പുതിയ നിയന്ത്രണരേഖാ തത്‌സ്ഥിതിയുണ്ടാക്കാനാണ് ചൈനയുടെ ശ്രമമെന്നും അക്കാര്യം അനുവദിക്കരുതെന്നും സൈനികവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.നിരീക്ഷണഗോപുരവും ദീര്‍ഘദൂരത്തില്‍ കാണാവുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളുമടങ്ങുന്ന സംവിധാനവും ഇതിലുള്‍പ്പെടും.കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ 16 മാസമായി തുടരുന്ന സംഘര്‍ഷത്തിനിടയിലുള്ള ചൈനയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.

Related News