Loading ...

Home Kerala

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണം; ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി എടുക്കണം. നിലവിലുളള കേസുകളില്‍ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് ഡിജിപി അനില്‍ കാന്ത് ഇതു സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഇറക്കിയത്.

Related News