Loading ...

Home International

ഹവായിയില്‍ ഇനി ആ കാഴ്ചയുണ്ടാകില്ല; 'സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍' നീക്കുന്നു

ബീച്ചുകള്‍ക്ക്​ ​പ്രസിദ്ധമാണ്​ പസഫിക്​ സമു​ദ്രത്തിലുള്ള ഹവായ് ദ്വീപ സമൂഹം​. അമേരിക്കയിലെ പ്രശസ്​ത ടൂറിസ്റ്റ്​ കേന്ദ്രം കൂടിയാണിത്​. ഇവിടെ മലമുകളിലുള്ള 'സ്​റ്റൈയര്‍വേ ടു ഹെവന്‍' എന്ന വമ്ബന്‍ നടപ്പാത ധാരാളം സഞ്ചാരികളെയാണ്​ ആകര്‍ഷിച്ചിരുന്നത്​. എന്നാല്‍, സ്വര്‍ഗത്തിലേക്കുള്ള ഈ പടികള്‍ അഴിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണ്​ അധികൃതര്‍.
ഈ പടികള്‍ കയറാന്‍ 1987 മുതല്‍ പൊതുജനങ്ങള്‍ക്ക്​ വിലക്കുണ്ട്​. എന്നാലും ധാരാളം പേരാണ്​ ഇവിടേക്ക്​ അതിക്രമിച്ച്‌​ കടക്കാറുള്ളത്​. ഇത്​ പലപ്പോഴും അപകടങ്ങള്‍ക്ക്​ വഴിവെച്ചു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ തങ്ങളുടെ നാടിന്‍റെ പ്രതീകമായ ഈ പടികള്‍ ഊരിമാറ്റാന്‍ ഒരുങ്ങുകയാണ്​ അധികൃതര്‍.

1942ല്‍ യു.എസ് നാവികസേനയാണ്​ ഈ പടികള്‍ നിര്‍മിച്ചത്​. ജപ്പാനിലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് മാസങ്ങള്‍ക്ക് ശേഷം യു.എസ് കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും സന്ദേശങ്ങള്‍ കൈമാറാന്‍ മലമുകളില്‍ ഒരു റേഡിയോ ടവര്‍ ഒരുക്കാനാണ്​ ഇത്​ നിര്‍മിച്ചത്​. ഓഹുവിന്‍റെ കിഴക്ക്​ ഭാഗത്തുള്ള കാനോഹെ മലയില്‍ സ്​ഥിതി ചെയ്യുന്ന ഈ നടപ്പാതയില്‍​ 3922 പടികളാണുള്ളത്​.

ഇതിന്​ സമീപത്തെ സ്വകാര്യ വ്യക്​തികളുടെ കൈവശമുള്ള സ്​ഥലങ്ങളിലൂടെയാണ്​ ആളുകള്‍ ഇവിടേക്ക്​ കയറുന്നത്​. ഇത്​ പ്രദേശവാസികള്‍ക്കും പ്രശ്​നം സൃഷ്​ടിക്കുന്നുണ്ട്​. ഇതിനെ തുടര്‍ന്നാണ്​ ഹോണോലുലു സിറ്റി കൗണ്‍സില്‍ ഈ പടികള്‍ നീക്കാന്‍ തീരുമാനിച്ചത്​. കൂടാതെ, ഇവിട സുരക്ഷാ ചെലവുകള്‍ ഏര്‍പ്പെടുത്താന്‍ വലിയ സാമ്ബത്തിക ബാധ്യതയാണ്​ സര്‍ക്കാറിന്​ വരുന്നത്​. 2003ല്‍ ഇതിന്‍റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ഈ വര്‍ഷം ആദ്യം പടികള്‍ കയറുമ്ബോള്‍ കാല്‍മുട്ടിന് പരിക്കേറ്റ 24 വയസ്സുകാരനെ എയര്‍ലിഫ്​റ്റ്​ ചെയ്​താണ്​ രക്ഷിച്ചത്​. പടികളിലേക്ക്​ അതിക്രമിച്ച്‌ കയറുന്നവര്‍ക്ക് നിലവില്‍ 1000 ഡോളര്‍ പിഴയുണ്ട്. ഇത്​ വകവെക്കാതെയാണ്​ ആളുകള്‍ ഇങ്ങോട്ടുവരുന്നത്​.
അതേസമയം, പടികള്‍ പൂര്‍ണമായും നീക്കാതെ കുറച്ചുഭാഗങ്ങള്‍ നിലനിര്‍ത്താനും സാധ്യതയുണ്ടെന്നാണ്​ വിവരം. ഇതിന്​ അടുത്തുള്ള കലോവ റാഞ്ചിലാണ്​ ജുറസിക്​ പാര്‍ക്ക്​, ജുമാന്‍ജി പോലുള്ള സിനിമകള്‍ ചിത്രീകരിച്ചത്​.

Related News