Loading ...

Home National

ജമ്മുവില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാരും മരിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഉധംപൂരില്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണ സൈനിക ഹെലികോപ്റ്ററിലെ രണ്ട് സൈനികരും മരിച്ചു. മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനുജ് രജ്പുത് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ പത്തരയോടെ ഉധംപുര്‍ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് സംഭവം. മഞ്ഞ് വീഴ്ച കാരണം കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രദേശവാസികളാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ആദ്യം അറിഞ്ഞത്. സംഭവ സ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ രണ്ട് സൈനികരേയും പരിക്കുകളോടെ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് ഉധംപുര്‍ ഡിഐജി സുലൈമാന്‍ ചൗധരി അറിയിച്ചു.

മോശം കാലാവസ്ഥയെ തുടര്‍ന്നുള്ള അപകടമാണോ അതോ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചപ്പോഴുള്ള അപകടമാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ടെന്നും ഡിഐജി പറഞ്ഞു. പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഓഗസ്റ്റില്‍ ജമ്മുവില്‍ മറ്റൊരു സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണിരുന്നു.

Related News