Loading ...

Home Kerala

സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ തട്ടമിടാന്‍ അനുമതി തേടി വിദ്യാര്‍ഥിനി; ഇടപെടാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

 à´•àµŠà´šàµà´šà´¿: സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമില്‍ തട്ടമിടാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി. കേരള പൊലീസിന്റെ മാതൃകയിലാണ് സ്‌റ്റുഡന്‍റ്‌ പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഇതില്‍ മതപരമായ മുദ്രകള്‍ അനുവദിക്കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരിക്ക് à´ˆ ആവശ്യമുന്നയിച്ചു സര്‍ക്കാരിനെ സമീപിക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് തീര്‍പ്പാക്കി.

മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകള്‍ പൂര്‍ണമായി മറയ്ക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റിയാടി ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി റിസ നഹാനാണ് കോടതിയെ സമീപിച്ചത് . എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാന്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വിസമ്മതിക്കുകയായിരുന്നു.

കേരള പൊലീസിന്റെ മാതൃകയിലാണ് സ്‌റ്റുഡന്‍റ്‌ പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്നും ഇതില്‍ മതപരമായ മുദ്രകള്‍ അനുവദിക്കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. പൊലീസ് സേനക്ക് പൊതുവായ യൂണിഫോം ആണ് നിലവില്‍ ഉള്ളതെന്നും സര്‍ക്കാര്‍ ധരിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരിക്ക് ഈ ആവശ്യമുന്നയിച്ചു സര്‍ക്കാരിനെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.




Related News