Loading ...

Home International

യു.എന്‍ 76-ാം പൊതു സമ്മേളനം ഇന്നുമുതല്‍; ലോകനേതാക്കള്‍ ന്യൂയോര്‍ക്കിലേക്ക്

ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയുടെ കാലഘട്ടത്തില്‍ നടക്കുന്ന ഐക്യരാഷ്‌ട്ര സഭ 76-ാം പൊതു സമ്മേളനത്തിന് ഇന്ന് തുടക്കം. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തിനായി അംഗരാജ്യങ്ങളുടെ പ്രതിനിധികളായ ലോകനേതാക്കളും വിദേശ കാര്യമന്ത്രിമാരും അമേരിക്കയിലേക്ക് എത്തിതുടങ്ങി. കൊറോണ മഹാമാരിയുടെ കാലഘട്ടത്തില്‍ ഇതാദ്യമായാണ് ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ ലോകനേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന 75-ാം സമ്മേളനത്തില്‍ ലോകനേതാക്കള്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് സംസാരിച്ചത്. അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതും, അമേരിക്കന്‍ സൈനിക പിന്മാറ്റവും, യൂറോപ്പിലെ പ്രളയവും, ചൈനയുടെ പസഫിക് മേഖലയിലെ കയ്യേറ്റ ശ്രമങ്ങളും, ആഗോള വ്യാപാര പ്രതിസന്ധികളും എല്ലാ രാജ്യങ്ങളേയും ബാധിച്ചിരിക്കുന്ന പശ്ചാത്ത ലത്തിലാണ് യോഗം നടക്കുന്നത്.

Related News