Loading ...

Home National

നാഷണല്‍ ഡിഫന്‍സ് അക്കാദമി ; വനിതകളുടെ ആദ്യ ബാച്ച്‌ പ്രവേശനം 2023 ല്‍

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ ഡി എ ) വനിതകളുടെ ആദ്യ ബാച്ചിന് 2023 ജനുവരിയില്‍ പ്രവേശനം നല്‍കുമെന്ന് സുപ്രിംകോടതിയില്‍ കേന്ദ്രം .2022 മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയില്‍ വനിതകള്‍ക്ക് പരീക്ഷയെഴുതാം. അതെ സമയം വനിതകളുടെ പരിശീലനത്തിനായി പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ അടങ്ങുന്ന പഠനസംഘത്തെ നിയോഗിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്‍ഡിഎ പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കല്‍റ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ഓഗസ്റ്റ് 18ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ വനിതകള്‍ക്ക് അവസരം നല്‍കി .ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ സായുധ സേനകളിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നല്‍കുന്ന എന്‍ഡിയിലൂടെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ കേന്ദ്രo തയ്യാറെടുപ്പ് നടത്തുന്നത് .

Related News