Loading ...

Home National

ഡല്‍ഹിയില്‍ സൗദി - ഇന്ത്യന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ഡല്‍ഹി : സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഹ്രസ്വ സന്ദര്‍ശനത്തിനായി രാജ്യ തലസ്ഥാനത്തെത്തിയതായിരുന്നു സൗദി വിദേശകാര്യ മന്ത്രി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച . ഇന്ത്യ – സൗദി ബന്ധം പുതുക്കുകയും ഇരുരാജ്യങ്ങള്‍ക്കും പൊതുതാല്‍പ്പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തു. 2019 ഒക്‌ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശിച്ച വേളയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ ഉടമ്ബടിയുടെ പുരോഗതിയും ഇരുവരും ചര്‍ച്ച ചെയ്‌തു . ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, സുരക്ഷ, സാംസ്‌കാരികം, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍, ആരോഗ്യ പരിപാലനം, മാനവവിഭവശേഷി എന്നിവയില്‍ പരസ്പര പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളെ കുറിച്ചും ചര്‍ച്ച നടത്തി.

Related News