Loading ...

Home National

തൊഴില്‍ രഹിത വേതനം, സൗജന്യ വൈദ്യുതി; ഗോവക്ക് കെജ്​രിവാളിന്റെ ഉറപ്പ്

പനാജി: വമ്പന്‍ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങളുമായി 2022 ല്‍ നടക്കാന്‍ പോകുന്ന ​നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ ലക്ഷ്യമിട്ട് ആം ആദ്​മി പാര്‍ട്ടി. 3000 രൂപ തൊഴില്‍ രഹിത വേതനം ( 5000 വരെയാകും), സ്വകാര്യ മേഖലയിലെ ജോലികള്‍ക്ക്​ 80 ശതമാനം പ്രാദേശിക സംവരണം എന്നിവയടക്കം ഏഴിലധികം തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്​ പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ്​ കെജ്​രിവാള്‍.

അതെ സമയം അഴിമതിക്കെതിരെ പോരാടുമെന്നും ഒരു വീട്ടില്‍ ഒരാള്‍ക്ക് ​ ജോലി നല്‍കുമെന്നും കെജ്​രിവാള്‍ ഉത്തരാഖണ്ഡുകാര്‍ക്ക്​ വാഗ്​ദാനം നല്‍കിയിരുന്നു.

‘ഗോവ ഒരു മനോഹരമായ സംസ്ഥാനമാണ് …ആളുകള്‍ നല്ലവരാണ്… ദൈവം ഗോവക്ക്​ എല്ലാം നല്‍കി. പക്ഷേ രാഷ്ട്രീയക്കാരും പാര്‍ട്ടികളും കൊള്ളയടിച്ചു. ഈ കൊള്ള അവസാനിപ്പിക്കേണ്ടതുണ്ട്. വിപുലമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട് .ഗോവയുടെ പ്രധാന വരുമാന മാര്‍ഗമായ ടൂറിസത്തെ കോവിഡ്​ മഹാമാരി തകര്‍ത്തു കളഞ്ഞു.

അതിനാല്‍ തൊഴില്‍ നഷ്​ടമായവര്‍ക്ക്​ തൊഴി​ല്‍ രഹിത വേതനം നല്‍കും. അതുപോലെ ഖനന വ്യവസായത്തില്‍ നിയന്ത്രണങ്ങളും വിലക്കുകളും മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക്​ പ്രതിമാസം 5000 രൂപ നല്‍കും .” കെജ്​രിവാള്‍ ഉറപ്പ് നല്‍കി .

കുടുംബത്തില്‍ നിന്ന്​ തൊഴില്‍രഹിതരായ ഒരാള്‍ക്ക്​ ജോലി വാഗ്​ദാനം ചെയ്​തു. ഇതോടൊപ്പം സ്​കില്‍ യൂനിവേഴ്​സിറ്റി സ്​ഥാപിക്കുമെന്നും പാര്‍ട്ടി ഉറപ്പുനല്‍കി. ഗോവയിലെ പ്രമോദ്​ സാവന്ത്​ സര്‍ക്കാര്‍ കുടിവെള്ളം സൗജന്യമായി നല്‍കുന്നതും വാതില്‍പടി സേവനങ്ങളും വര്‍ഷങ്ങള്‍ക്ക്​ മുമ്ബേ ഡല്‍ഹിയില്‍ ആപ്​ നടപ്പാക്കിയിട്ടുണ്ടെന്ന്​ കെജ്​രിവാള്‍ ചൂണ്ടിക്കാട്ടി . അതെ സമയം സംസ്​ഥാനത്ത്​ 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യുമെന്നും അദ്ദേഹം വാഗ്​ദാനം ചെയ്​തു.

Related News