Loading ...

Home National

ഭീകരരുടെ നുഴഞ്ഞുകയറ്റം;ജമ്മു കശ്മീരിലെ ഉറിയില്‍ മൊബൈലും ഇന്റര്‍നെറ്റും വിലക്കി

ശ്രീനഗര്‍: വന്‍ ആയുധ ശേഖരവുമായി ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോര്‍ സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ 30 മണിക്കൂറുകളായി നുഴഞ്ഞുകയറാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഉറിയില്‍ മൊബൈല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ വിലക്കിയിരിക്കുന്നതെന്നും സൈന്യം വ്യക്തമാക്കി. ഈ വര്‍ഷം നുഴഞ്ഞു കയറാനുള്ള രണ്ടാമത്തെ ശ്രമമാണിതെന്നും സൈന്യം പറഞ്ഞു. അതേസമയം ഈ വര്‍ഷം വെടിനിര്‍ത്തല്‍ ലംഘനമോ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള പ്രകോപനമോ ഉണ്ടായിട്ടില്ലെന്നും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു.

Related News