Loading ...

Home National

മോശം കാലാവസ്ഥ; ജമ്മുവില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ജമ്മുവിലെ ഉധംപുര്‍ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് അപകടമുണ്ടായത്. മഞ്ഞ് വീഴ്ച കാരണം കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഹെലികോപ്റ്ററില്‍ രണ്ട് സൈനികരുണ്ടായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ രക്ഷാ പ്രവര്‍ത്തകര്‍ രണ്ട് സൈനികരേയും പരിക്കുകളോടെ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് ഉധംപുര്‍ ഡിഐജി സുലൈമാന്‍ ചൗധരി പറഞ്ഞു. മോശം കാലാവസ്ഥയെ തുടര്‍ന്നുള്ള അപകടമാണോ അതോ പൈലറ്റ് അടിയന്തര ലാന്‍ഡിങിന് ശ്രമിച്ചപ്പോഴുള്ള അപകടമാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ടെന്നും ഡിഐജി വ്യക്തമാക്കി. പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഓഗസ്റ്റില്‍ ജമ്മുവില്‍ മറ്റൊരു സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണിരുന്നു.

Related News