Loading ...

Home Kerala

ക്ല​ബ് ഹൗ​സി​ല്‍ തീ​വ്ര​സ്വ​ഭാ​വ​മു​ള്ള ഗ്രൂ​പ്പു​ക​ള്‍; പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ക്ല​ബ് ഹൗ​സ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍. സ​മൂ​ഹ​ത്തി​ല്‍ ഭി​ന്നി​പ്പും സ്പ​ര്‍​ദ്ധ​യും വ​ള​ര്‍​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍ ക്ല​ബ് ഹൗ​സി​ലൂ​ടെ ന​ട​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്. ക്ല​ബ് ഹൗ​സി​ല്‍ തീ​വ്ര​സ്വ​ഭാ​വ​മു​ള്ള ഗ്രൂ​പ്പു​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലൈം​ഗി​ക ചാ​റ്റും അ​ധി​ക്ഷേ​പ​ങ്ങ​ളും ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളും ഗ്രൂ​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യു​ണ്ട്. അ​ഡ്മി​ന്‍​മാ​രെ ക​ണ്ടെ​ത്തി, ന​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ നീ​ക്കം.

ച​ര്‍​ച്ച ന​ട​ത്തു​ന്ന ക്ല​ബ് ഹൗ​സ് റൂ​മു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. റൂ​മു​ക​ളി​ല്‍ കേ​ള്‍​വി​ക്കാ​രാ​യി​രി​ക്കു​ന്ന​വ​രേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

Related News