Loading ...

Home Kerala

സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന നി​ര്‍​ത്ത​ലാ​ക്കുന്നു

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​വാ​ര ഇ​ന്‍​ഫ​ക്ഷ​ന്‍ റേ​ഷ്യോ പ​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള വാ​ര്‍​ഡു​ക​ളി​ല്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. നി​ല​വി​ല്‍ ഇ​ത് എ​ട്ടു ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​തോ​ടെ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം കു​റ​യും.സം​സ്ഥാ​ന​ത്തെ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ നി​ര​ക്ക് 90 ശ​ത​മാ​ന​ത്തി​ല്‍ എ​ത്തു​ന്ന​തി​നാ​ല്‍ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന നി​ര്‍​ത്ത​ലാ​ക്കും. സ​ര്‍​ക്കാ​ര്‍- സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം മാ​ത്ര​മാ​കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

മ​ര​ണ​നി​ര​ക്ക് ഏ​റ്റ​വും അ​ധി​ക​മു​ള്ള 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ല്‍ വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കാ​ന്‍ പ്ര​ത്യേ​ക ഡ്രൈ​വ് ന​ട​ത്തും. വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രി​ലാ​ണ് മ​ര​ണ​നി​ര​ക്ക് കൂ​ടു​ത​ലെ​ന്ന​തി​നാ​ല്‍ പൊ​തു​ബോ​ധ​വ​ത്ക്ക​ര​ണ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ജി​ല്ല​ക​ളി​ല്‍ നി​ല​വി​ല്‍ ന​ട​ത്തു​ന്ന സ​ന്പ​ര്‍​ക്കാ​ന്വേ​ഷ​ണ​ത്തി​ന്‍റെ മൂ​ന്നോ നാ​ലോ ഇ​ര​ട്ടി ഇ​നി മു​ത​ല്‍ ന​ട​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. ആ​ര്‍​ആ​ര്‍​ടി​ക​ള്‍, അ​യ​ല്‍​പ​ക്ക സ​മി​തി​ക​ള്‍ എ​ന്നി​വ​രെ ഉ​പ​യോ​ഗി​ച്ച്‌ സ​ന്പ​ര്‍​ക്ക​വി​ല​ക്ക് ഉ​റ​പ്പാ​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍ ടെ​സ്റ്റിം​ഗ് ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്നു ക​ഴി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ള്‍ ഇ​ന്ന് ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും തീ​രു​മാ​നി​ച്ചി​ല്ല. എ​ല്ലാ മേ​ഖ​ല​യും തു​റ​ക്കു​ന്പോ​ള്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ വ​ല​യു​മെ​ന്ന പ​രാ​തി​യു​മു​ണ്ട്. ബ​സു​ക​ളി​ല്‍ അ​ധി​ക​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ചാ​ര്‍​ജ് കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Related News