Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വളം ലൈ​സ​ന്‍സ് സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി അ​ദാ​നി ഗ്രൂപ്പ്

ശം​ഖും​മു​ഖം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി.​ജി.​സി.​എ) താ​ല്‍ക്കാ​ലി​ക​മാ​യി മാ​ത്രം ന​ല്‍കി​യി​രു​ന്ന ലൈ​സ​ന്‍സ് സ്ഥി​ര​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി അ​ദാ​നി ഗ്രൂ​പ്. റ​ണ്‍വേ​യി​ല്‍ ബേ​സി​ക്​ സ്​​ട്രി​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ല്‍, നി​ല​വി​ല്‍ അ​ന്താ​രാ​ഷ്​​ട്ര പ​ദ​വി നി​ല​നി​ര്‍ത്തു​ന്ന​തി​ന് എ​യ​റോ​ഡ്രോ​മി​​ന്​ ന​ല്‍കു​ന്ന താ​ല്‍ക്കാ​ലി​ക ലൈ​സ​ന്‍സി​ലാ​ണ് വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍ത്തി​ച്ച്‌ പോ​കു​ന്ന​ത്.

ബേ​സി​ക് സ്​​ട്രി​പ്പി​ന്​ ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍കേ​ണ്ട കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​െന്‍റ ഭാ​ഗ​ത്ത് നി​ന്ന്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് അ​ദാ​നി​ഗ്രൂ​പ്പിന്റെ à´ˆ  ​നീ​ക്കം. താ​ല്‍ക്കാ​ലി​ക ലൈ​സ​ന്‍സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ സ​ര്‍​വി​സു​ക​ള്‍ പ​റ​ന്നി​റ​ങ്ങാ​ന്‍ വൈ​മ​ന​സ്യം കാ​ണി​ക്കാം.

വി​ദേ​ശ പൈ​ല​റ്റു​ക​ള്‍ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​ക്ക് നേ​ര​േ​ത്ത ത​െ​ന്ന പ​രാ​തി​ക​ള്‍ ന​ല്‍കി​യി​രു​ന്നു. നി​ല​വി​ലെ റ​ണ്‍വേ​യു​ടെ നീ​ളം 3.398 കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ല്‍ ഓ​ള്‍സെ​യി​ന്‍​റ്​​സ്​ ഭാ​ഗ​ത്തു​ള്ള റ​ണ്‍വേ​യു​ടെ 200മീ​റ്റ​റും മു​ട്ട​ത്ത​റ ഭാ​ഗ​ത്തു​ള്ള 450 മീ​റ്റ​റും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്നില്ലെന്നും പൈ​ല​റ്റു​മാ​ര്‍ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ള്‍സെ​യി​ന്‍​റ്​​സ്​ മു​ത​ല്‍ വേ​ളി വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഉ​യ​രം കൂ​ടി​യ തെ​ങ്ങി​ന്‍കൂ​ട്ട​വും ടൈ​റ്റാ​നി​യം ഫാ​ക്ട​റി​യി​ലെ ഉ​യ​രം കൂ​ടി​യ ചി​മ്മി​നി​യും വി​മാ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പാ​ത​ക്ക് ത​ട​സ്സ​മാ​യി നി​ല്‍ക്കു​കയാണെന്ന്   പൈ​ല​റ്റു​മാ​ര്‍ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷന്റെ  (à´¡à´¿.​ജി.​സി.​എ) സു​ര​ക്ഷ​വി​ഭാ​ഗം ന​ട​ത്തി​യ ഓ​ഡി​റ്റി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബേ​സി​ക് സ്ട്രി​പ്പി​നാ​യി റ​ണ്‍വേ​യു​ടെ മ​ധ്യ​ത്തി​ല്‍ നി​ന്ന് 150 മീ​റ്റ​ര്‍ വീ​തം ഇ​രു​വ​ശ​ത്തും ഒ​ഴി​ച്ചി​ട​ണ​മെ​ന്നാ​ണ്​ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ (ഐ.​സി.​എ.​ഒ) മാ​ന​ദ​ണ്ഡം. എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ത്ര​യും ഭാ​ഗം ഇ​നി​യും ഒ​ഴി​ച്ചി​ടാ​ന്‍ ഇ​തു​വ​രെ​യും എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ചാ​ക്ക ഭാ​ഗ​ത്ത് നി​ന്ന്​ സ്ഥ​ലം അ​ടി​യ​ന്ത​ര​മാ​യി ഏ​റ്റെ​ടു​ത്താ​ലേ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​പ്ര​കാ​ര​മു​ള്ള സ്ട്രി​പ് സ​ജ്ജ​മാ​ക്കാ​നാ​വൂ.

കോ​വി​ഡി​ന് മു​മ്ബാ​യി പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ബേ​സി​സ് സ്ട്രി​പ് അ​ടി​യ​ന്ത​ര​മാ​യി വി​ക​സി​പ്പി​ച്ചില്ലെങ്കി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തിന്റെ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ല്‍കി​യി​രു​ന്നു. എ​ല്ലാ വ​ര്‍ഷ​വും കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ​രി​ശോ​ധ​ന​ക്കെ​ത്തു​മ്ബോ​ള്‍ ബേ​സി​ക് സ്ട്രി​പ് സ​ജ്ജ​മാ​ക്കാ​ന്‍ സ​മ​യം നീ​ട്ടി​ചോ​ദി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ജം​ബോ വി​മാ​ന​ങ്ങ​ള്‍ക്ക് വ​ന്നു​പോ​കു​ന്ന​തി​നാ​യു​ള്ള ഇ ​കോ​ഡ് വി​ഭാ​ഗ​ത്തി​ല്‍ ഉ​പാ​ധി​ക​ളോ​ടെ​യു​ള്ള താ​ല്‍ക്കാ​ലി​ക ലൈ​സ​ന്‍സാ​ണ് നി​ല​വി​ല്‍ ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

ബേ​സി​സ് സ്ട്രി​പ്പി​നാ​യി ചാ​ക്ക-​ഓ​ള്‍സെ​യി​ന്‍​റ്​​സ്​ ഭാ​ഗ​ത്ത് നി​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍ക​ണ​മെ​ന്നും ഇ​തി​നൊ​പ്പം റോ​ഡി​ന് പ​ക​ര​മു​ള്ള അ​ലൈ​ന്‍​മെന്‍റ് ശ​രി​യാ​ക്കി ത​ര​ണ​മെ​ന്നും എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി പ​ല ത​വ​ണ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ക​സ​ന​ത്തി​ന്​ സ​ര്‍​ക്കാ​ര്‍ സ്ഥ​ല​മെറ്റെടു​ത്ത് ന​ല്‍കു​ന്ന​തി​നൊ​പ്പം നി​ല​വി​ല്‍ വി​മാ​ന​ത്താ​വ​ള മ​തി​ലി​നോ​ട്​ ചേ​ര്‍​ന്ന്​ ഓ​ള്‍സെ​യി​ന്‍​റ്സ് ജ​ങ്​​ഷ​ന്‍ മു​ത​ല്‍ ചാ​ക്ക​വ​രെ​യു​ള്ള മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള റോ​ഡ്​ 800 മീ​റ്റ​ര്‍ അ​പ്പു​റ​ത്തേ​ക്ക്​ മാ​റ്റി​സ്ഥാ​പി​ക്കു​ക​യും വേ​ണം.

എ​ന്നാ​ല്‍, ഇ​തെ​ല്ലാം ചു​വ​പ്പ് നാ​ട​യി​ല്‍ ഒ​തു​ങ്ങി കി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ല​ങ്ങ​ളാ​യി ക​ണ്ടു​വ​രു​ന്ന​ത്. സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​യി നി​ല​നി​ല്‍ക്കു​ന്ന​തി​നി​ട​യി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ​സ​ര്‍​വി​സു​ക​ള്‍ എ​ത്തി​ക്കേ​ണ്ടി വ​രു​മ്ബോ​ള്‍ തി​രു​വ​ന​ന്ത​പു​രം എ​യ​റോ​ഡ്രാ​മിന്റെ  ലൈ​സ​ന്‍സും താ​ല്‍ക്കാ​ലി​ക ലൈ​സ​ന്‍സ് എ​ന്ന​ത് തി​രി​ച്ച​ടി​യാ​കാ​തി​രി​ക്കാ​നാ​ണ് അ​ദാ​നി ഗ്രൂ​പ്പിന്റെ  ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ള്‍. കൂ​ടു​ത​ല്‍ സ​ര്‍​വി​സു​ക​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ അ​ദാ​നി​ഗ്രൂ​പ് ന​ട​ത്തു​മ്ബോ​ള്‍ ത​ട​സ്സ​ങ്ങ​ള്‍ ക​ട​ന്നു​വ​രാ​തി​രി​ക്കാ​നാ​ണ്​ à´ˆ  ​നീ​ക്ക​ങ്ങ​ള്‍. വി​മാ​ന​ത്താ​വ​ള​ത്തിന്റെ  ഉ​ള്ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ സ്ഥ​ലം കണ്ടെത്തി  സ്ട്രി​പ് സ​ജ്ജ​മാ​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും ആ​ലോ​ച​ന​യി​ലു​ണ്ട്.

Related News