Loading ...

Home National

കോ​വി​ഡ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി വീ​ണ്ടും തു​ട​ങ്ങാ​ന്‍ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി വീ​ണ്ടും തു​ട​ങ്ങാ​ന്‍ ഇ​ന്ത്യ. ഒ​ക്ടോ​ബ​റോ​ടെ വാ​ക്സി​ന്‍ ക​യ​റ്റു​മ​തി തു​ട​ങ്ങു​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം മു​ത​ല്‍ വാ​ക്സി​ന്‍ ഉ​ത്പാ​ദ​നം കൂ​ട്ടും. 30 കോ​ടി​യ​ല​ധി​കം ഡോ​സ് ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍​ക്കാ​ണ് ക​യ​റ്റു​മ​തി​യി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക​യെ​ന്ന് മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ വ്യ​ക്ത​മാ​ക്കി.

ഈ ​മാ​സം 21 മു​ത​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യു​എ​സ് സ​ന്ദ​ര്‍​ശ​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ക്കാ​ന്‍ അ​മേ​രി​ക്ക ഇ​ന്ത്യ​യെ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നത്തി​ന്‍റെ ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ലാ​ണ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി നി​ര്‍​ത്തി​വ​ച്ച​ത്. എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്ന​ത്.

Related News