Loading ...

Home National

കോവിഡ് കേസുകളില്‍ കുറവ്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ടൂറിസ്‌റ്റുകള്‍ക്കായി തുറന്ന് നല്‍കാനൊരുങ്ങി ഇന്ത്യ

ഡല്‍ഹി: കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ടൂറിസ്‌റ്റുകള്‍ക്കായി തുറന്ന് നല്‍കാനൊരുങ്ങി രാജ്യം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. . 2022 മാര്‍ച്ച്‌ 31 വരെ സൗജന്യ വിസ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി ഏകദേശം 100 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്.

പുതിയ പദ്ധതിയിലൂടെ ഹ്രസ്വകാല വിനോദ സഞ്ചാരികളെ പ്രോല്‍സാഹിപ്പിക്കാനാകുമെന്ന് ഉദ്യോഗസ്‌ഥര്‍ പറയുന്നു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാകും ആദ്യഘട്ടത്തില്‍ പ്രവേശനം അനുവദിക്കുക. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമെന്നും അധികൃതര്‍ പറയുന്നു.

Related News