Loading ...

Home Education

പ്ലസ് വണ്‍ പ്രവേശനം ആദ്യ പട്ടിക വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ അലോട്ട്‌മെന്റ് വ്യാഴാഴ്ച ആരംഭിക്കും. ആദ്യ പട്ടിക ഈ മാസം 23ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെയാണ് ആദ്യ ഘട്ട അലോട്ട്‌മെന്റ്. പട്ടിക ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം നടത്തുക. പട്ടികയില്‍ ഇടംപിടിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂളിലെത്തുകയും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. ഒരാള്‍ക്ക് 15 മിനിറ്റാണ് നടപടി പൂര്‍ത്തിയാക്കാന്‍ കണക്കാക്കുന്നത്. ഇതിനകം സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും ഫീസ് അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.

Related News