Loading ...

Home International

താലിബാന് നേരെ രണ്ട് തവണ ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്‌ഐഎസ്-കെ

കാബൂള്‍ : അഫ്ഗാനിസ്താനില്‍ താലിബാന് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്‌ഐഎസ്-കെ. അഫ്ഗാനിലെ ജലാലാബാദില്‍ രണ്ട് ദിവസങ്ങളിലായാണ് ആക്രമണം നടന്നത്. താലിബാന്റെ വാഹന വ്യൂഹത്തെ ലക്ഷ്യം വെച്ച്‌ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ നിരവധി പ്രദേശവാസികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയും താലിബാന് നേരെ ഐഎസ്‌ഐഎസ് ഭീകരാക്രമണം നടത്തി. താലിബാന്റെ മൂന്ന് വാഹനങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്.

നന്‍ഗാര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 35 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ്‌ഐഎസ്-കെ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുഞ്ഞുങ്ങളും സ്ത്രീകളും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.അഫ്ഗാനിലെ യുഎസ് സൈനിക പിന്മാറ്റത്തിന് ശേഷം ആദ്യമായാണ് താലിബാന് നേരെ ഭീകരാക്രമണം നടക്കുന്നത്. പ്രവിശ്യയില്‍ പിടിമുറുക്കുന്ന ഐഎസ്, ലഷ്‌കര്‍ ഭീകരര്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത് കാരണമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അരങ്ങേറുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേരത്തെ കാബൂളിലെ കയര്‍ ഖനേ പ്രദേശത്തിന് നേരെയും ഭീകരരുടെ റോക്കറ്റ് ആക്രമണം നടന്നിരുന്നു.

Related News