Loading ...

Home National

ശീതകാല സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്  തുടക്കം. മുത്തലാഖിനെതിരായ കേന്ദ്ര നിയമമുള്‍പ്പടെ 39 ബില്ലുകള്‍ à´ˆ സമ്മേളനത്തില്‍ അവതരിപ്പിക്കും. മന്‍മോഹന്‍ സിങിനെതിരെ മോഡി നടത്തിയ പരാമര്‍ശം, ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ച എന്നിവ സഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.കഴിഞ്ഞ വര്‍ഷം ശീതകാല സമ്മേളനത്തിന് 21 ദിവസം ലഭിച്ച സ്ഥാനത്ത് ഇത്തവണ 14 പ്രവൃത്തി ദിവസങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളു. സഭ ചേരുന്ന ആദ്യ ദിവസം കാര്യമായ ചര്‍ച്ചകളൊന്നും നടന്നേക്കില്ല. അടുത്തിടെ അന്തരിച്ച സഭാംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോക്‌സഭ പിരിഞ്ഞേക്കും. സഭ തടസമില്ലാതെ നടത്തുന്നതിന് സഹകരണം തേടി സ്പീക്കര്‍ ഇന്നലെ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരുന്നു.മുടങ്ങികിടക്കുന്ന 25 ബില്ലുകളും പുതിയ 14 ബില്ലുകളും à´ˆ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്തലാഖ് ഭരണഘടനാവിരുദ്ധമായി സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മുസ്ലീം സ്ത്രീകളുടെ വിവാഹാവകാശങ്ങള്‍ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണത്തിനുള്ള ബില്ലാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഭേദഗതി വരുത്തുന്നതിനുള്ള ജിഎസ്ടി ഭേദഗതി ബില്‍, പാപ്പരത്ത നിയമഭേദഗതി ബില്‍, എന്നിവ à´ˆ സമ്മേളനത്തില്‍ അവതരിപ്പിക്കും. വാടകഗര്‍ഭധാരണം നിയന്ത്രണ ഭേദഗതി ബില്‍, അഴിമതി നിരോധനനിയമം ഭേദഗതി ബില്‍ എന്നിവയും പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നതിനെതിരെ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു നേരത്തെ നിശിതമായി വിര്‍ശിച്ചിരുന്നു. നടുത്തളത്തില്‍ ഇറങ്ങുന്ന അംഗങ്ങളെ സ്വയമേവ സസ്‌പെന്റ് ചെയ്യുന്ന രീതി കൊണ്ടുവരുമെന്ന് അടുത്തിടെ നായിഡു സൂചിപ്പിച്ചിരുന്നു.

Related News