Loading ...

Home Kerala

സുവോളജിക്കല്‍ സര്‍വേ ഓഫ്​ ഇന്ത്യ പ്രസിദ്ധീകരിച്ച ജീവികളില്‍ കേരളത്തിലെ അപൂര്‍വ മത്സ്യവും

തൃ​ശൂ​ര്‍: സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ്​ ഇ​ന്ത്യ പ്രസിദ്ധീകരിച്ച 2020ലെ ​പു​തു​ജീ​വി​വ​ര്‍​ഗ​ങ്ങ​ളി​ല്‍ ​ കൊ​ല്ലം ക​ട​ല്‍​ത്തീ​ര​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി​യ പ്ര​ത്യേ​ക മ​ത്സ്യ​വി​ഭാ​ഗ​വും (സ്​​നേ​ക്ക്​ ഈ​ല്‍). 'സി​റി​യാ​സ്​ അ​ന്‍​ജാലെ ' എ​ന്ന പ്ര​ത്യേ​ക ജീ​വി​വ​ര്‍​ഗ​ത്തി​ല്‍ പെ​ടു​ന്ന à´ˆ  സ്നേക്ക്  ഈ​ലു​ക​ളെ ഐ.​സി.​എ.​ആ​ര്‍ - സി.​എം.​എ​ഫ്.​ആ​ര്‍.​ഐ​യി​ലെ ശാ​സ്​​ത്ര​ജ്​​ഞ​രാ​ണ്​ ലോ​ക​ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.

കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര ഫി​ഷി​ങ് ​ഹാ​ര്‍​ബ​റി​ല്‍​നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നാ​ണ്​​ വ​ലി​യ ക​ണ്ണു​ക​ളും ചെ​റി​യ കൂ​ര്‍​ത്ത മൂ​ക്കും വ്യ​ത്യ​സ്​​ത പ​ല്ലു​ക​ളു​മു​ള്ള​തും പാ​മ്ബി​ന്​ സ​മാ​ന​മാ​യ​തു​മാ​യ ഈ​ലു​ക​ളെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. 2019 ഒ​ക്​​ടോ​ബ​റി​ലാ​യി​രു​ന്നു സി.​എം.​എ​ഫ്.​ആ​ര്‍.​ഐ​യി​ലെ സീ​നി​യ​ര്‍ ശാ​സ്​​ത്ര​ജ്​​ഞ​യാ​യ ഡോ. ​മി​റി​യം പോ​ള്‍ ശ്രീ​റാ​മി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പി​എ​ച്ച്‌.​ഡി വി​ദ്യാ​ര്‍​ഥി​നി ട്രീ​സ അ​ഗ​സ്​​റ്റി​ന ഈ ​ജീ​വി​വി​ഭാ​ഗ​ത്തെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.

സി.​എം.​എ​ഫ്.​ആ​ര്‍.​ഐ​യി​ലെ ഡോ. ​സ​ന്ധ്യ സു​കു​മാ​ര​ന്‍ സ​ഹ ഗൈ​ഡാ​കു​ക​യും ടെ​ക്​​നീ​ഷ്യ​ന്‍ കെ.​എം. ശ്രീ​കു​മാ​ര്‍, അ​ഞ്​​ജ​ലി ജോ​സ്​ എ​ന്നി​വ​ര്‍ പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​കു​ക​യും ചെ​യ്​​തു. സി​റി​യാ​സ്​ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട നാ​ല്​ ഉ​പ​വ​ര്‍​ഗ​ങ്ങ​ള്‍ മാ​ത്ര​മേ ലോ​ക​ത്ത്​ ക​​ണ്ടെ​ത്തി​യി​ട്ടു​ള്ളൂ. ഇ​തി​ന്​ 147 -149 ക​ശേ​രു​ക്ക​ളു​ണ്ടെ​ന്ന പ്ര​ത്യേ​ക​ത മ​റ്റു​ ജീ​വി​ക​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​ക്കു​ന്നു.

തു​ട​ര്‍​ന്ന്​ ജീ​വി​വ​ര്‍​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ധി​കാ​രി​ക അ​ന്താ​രാ​ഷ്​​ട്ര ജേ​ണ​ലാ​യ സു​വോ​ടാ​ക്​​സ​യി​ല്‍ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ എ​ല്ലാ വ​ര്‍​ഷ​വും പു​തു​ക്കു​ന്ന 'ആ​നി​മ​ല്‍ ഡി​സ്​​ക​വ​റീ​സ്​' പ​ട്ടി​ക​യി​ല്‍ ഇ​തു​വ​രെ 1,02,718 ജീ​വി​വ​ര്‍​ഗ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ 407 പു​തു​ജീ​വ​ജാ​ല​ങ്ങ​ളു​മു​ണ്ട്.

Related News