Loading ...

Home International

ദക്ഷിണാഫ്രിക്കന്‍ ബീച്ചില്‍ 63 പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നു

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ കേപ് ടൗണിന് പുറത്തുളള ബീച്ചില്‍ 63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചകൂട്ടം ‘കുത്തിക്കൊന്ന’തായി റിപ്പോര്‍ട്ട്. വംശനാശം നേരിടുന്ന പെന്‍ഗ്വിനുകളെ കേപ്ടൗണിന് സമീപത്തുള്ള സൈമണ്‍ സ്ടൗണ്‍ എന്ന ചെറിയ നഗരത്തിലാണ് ചത്ത നിലയില്‍ ശ്രദ്ധയില്‍പ്പെട്ടത് . ‘സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേഡ്‌സ്’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനകള്‍ക്കൊടുവിലാണ് പെന്‍ഗ്വിനുകളുടെ കണ്ണിനു ചുറ്റും തേനീച്ചകളെ കണ്ടെത്തിയത് .സംഘടനയില്‍ അംഗമായ ഡേവിഡ് റോബര്‍ട്ട്‌സ് ആണ് ഇക്കാര്യം അറിയിച്ചത് . അപൂര്‍വമായ കാര്യമാണിതെന്നും ഇത്തരത്തില്‍ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഭവസ്ഥലത്ത് ചത്ത തേനീച്ചകളെ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Related News